സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യത്തെ ഒരു പ്രവാസി ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്താൽ യാത്ര ചെയ്യാൻ പറ്റുമോ?
ജിദ്ദ: കൊറോണ കാരണം സൗദി അറേബ്യ യാത്രാ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിലെ ഒരു പ്രവാസി ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്ത് സ്വദേശത്തേക്ക് മടങ്ങാൻ ഉദ്ദേശിച്ചാൽ യാത്ര ചെയ്യാൻ പറ്റുമോ എന്ന ചോദ്യത്തിനു സൗദി ജവാസാത്ത് മറുപടി നൽകി.
തൻ്റെ ഇന്ത്യക്കാരനായ തൊഴിലാളിയുടെ ഇഖാമ മാർച്ച് 29 നു അവസാനിക്കുമെന്നും തൊഴിലാളിയെ ഫൈനൽ എക്സിറ്റിൽ ഇന്ത്യയിലേക്ക് മടക്കണമെന്നും അതിനു നിലവിലെ സാഹചര്യത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്നുമുള്ള ഒരു സ്വദേശിയുടെ സംശയത്തിനാണു ജവാസാത്ത് പ്രതികരിച്ചത്.
കൊറോണ കാരണം യാത്രാ വിലക്കുള്ള രാജ്യത്തെ തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്തിട്ടുണ്ടെങ്കിൽ അയാൾക്ക് സ്വദേശത്തേക്ക് മടങ്ങാമെന്നും എന്നാൽ അത് വിമാന മാർഗ്ഗമായിരിക്കണമെന്നതുമാണു ജവാസാത്തിൻ്റെ മറുപടി.
ഈ മാസം 25 നാണു തൊഴിലാളിയെ ഫൈനൽ എക്സിറ്റിൽ ഇന്ത്യയിലേക്ക് അയക്കാൻ ഉദ്ദേശിക്കുന്നതെന്നും സ്വദേശി പൗരൻ തൻ്റെ സംശയത്തിൽ സൂചിപ്പിച്ചിരുന്നു.
അതേ സമയം യാത്രാ വിലക്ക് നിലവിൽ വരുന്നതോടെ സൗദിയിൽ നിന്ന് പുറത്തേക്ക് പോകാൻ ഉദ്ദേശിക്കുന്നവർക്ക് യാത്ര ചെയ്യാൻ ആ സമയങ്ങളിൽ വിമാനങ്ങൾ ലഭ്യമാകുമോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa