Monday, April 14, 2025
KuwaitTop Stories

വിദേശികളെ തിരികെ അയക്കുമെന്നത് തെറ്റായ പ്രചാരണം: മന്ത്രി

കുവൈറ്റ്: വിദേശികളെ സ്വദേശങ്ങളിലേക്ക് തിരികെ അയക്കാൻ നീക്കമുണ്ടെന്ന തരത്തിലുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സാമ്പത്തിക സാമൂഹിക കാര്യ മന്ത്രി മറിയം അൽ അഖീൽ.

ലോകം പ്രശ്നകലുഷിതമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ഊഹാപോഹങ്ങളും അടിസ്ഥാനമില്ലാത്ത വാർത്തകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് സാമൂഹിക മധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവർ വിട്ടുനിൽക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

ഔദ്യോഗിക വാർത്താ ഏജൻസികളിൽ നിന്നുള്ള വാർത്തകൾ മാത്രമേ മുഖവിലക്കെടുക്കാവൂ എന്ന് അദ്ദേഹം ഓർമപ്പെടുത്തി.

വിദേശികളെ നാടുകടത്തുമെന്ന വാർത്ത വ്യാജമാണെന്ന് മാൻ പവർ അതോറിറ്റിയും വ്യക്തമാക്കുന്നു.

അതേസമയം കൃത്രിമ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി മത്സ്യ, പച്ചക്കറി ലേലങ്ങൾ നിരോധിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa