ഇവാൻക ട്രംപിനെ കണ്ട ആസ്‌ത്രേലിയൻ മന്ത്രിക്ക് കൊറോണ
ഇന്റർനാഷണൽ ഡെസ്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ മകൾ ഇവാൻക ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ആസ്ത്രേലിയൻ മന്ത്രിക്ക് കൊറോണ കോവിഡ്19 വൈറസ് ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്.
കഴിഞ്ഞയാഴ്ച യു എസ് അറ്റോണി ജനറൽ വില്യം ബാർ, കൗൺസിലർ കെലയൻ, ഇവാൻക ട്രമ്പ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ആസ്ത്രേലിയൻ ആഭ്യന്തര മന്ത്രിക്കാണു കൊറോണ ബാധിച്ചിട്ടുള്ളത്.
ഇന്ന് പുലർച്ചെ ഉറക്കമുണർന്ന തനിക്ക് തൊണ്ട വേദനയും പനിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആരോഗ്യ വകുപ്പുമായി ബ്നധപ്പെടുകയും കോവിഡ്19 ടെസ്റ്റിൽ പോസ്റ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തതായി ആസ്ത്രേലിയൻ ആഭ്യന്തര മന്ത്രി പീറ്റർ ഡറ്റൺ തന്നെയാണു അറിയിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പീറ്റർ ഡറ്റൺ വാഷിംഗ്ടണിൽ വെച്ച് ഇവാൻക ട്രംപ് അടക്കമുള്ള അമേരിക്കൻ ഒഫീഷ്യലുകളുമായി കൂടിക്കാഴ്ച നടത്തിയത്.
അമേരിക്കൻ പ്രസിഡൻ്റിൻ്റെ സീനിയർ ഉപദേശക കൂടിയാണു ഇവാൻക ട്രമ്പ്. പീറ്റർ ഡറ്റണിനു വൈറസ് സ്ഥിരീകരിച്ച ശേഷം ഇവാങ്ക ട്രമ്പ് വീട്ടിൽ നിന്നാണു ഒഫീഷ്യൽ ജോലികൾ നിർവ്വഹിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ അമേരിക്കയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa