സൗദിയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 103 ആയി
റിയാദ്: പുതുതായി 17 പേർക്ക് കൂടി കൊറോണ കോവിഡ്19 വൈറസ് ബാധയേറ്റതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 103 ആയിരിക്കുകയാണ്.
ഇറാൻ, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത 11 സൗദി പൗരന്മാർ പുതുതായി കൊറോണ ബാധയേറ്റവിൽ ഉൾപ്പെടുന്നു.
നാല് സൗദി പൗരന്മാർക്കും ഒരു അമേരിക്കൻ പൗരനും നേരത്തെ കോവിഡ് 19 ബാധിച്ചവരുമായി ഇടപഴകിയതിൽ നിന്നാണ് വൈറസ് പകർന്നിട്ടുള്ളത്. യു എ ഇ വഴി ഫ്രാൻസിലേക്ക് സഞ്ചരിച്ച ഒരു ഫ്രഞ്ച് പൗരനാണ് കോവിഡ് 19 ബാധിച്ച മറ്റൊരാൾ.
അതേ സമയം സൗദിയിൽ ഒരു കൊറോണ ബാധിതൻ കൂടി പൂർണ്ണ രോഗ മുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറീയിച്ചു. ഇതോടെ ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 2 ആയി.
കൊറോണ ബാധിത രാജ്യങ്ങളിൽ പോയവർ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ 937 ടോൾ ഫ്രീ നംബറിൽ വിളിച്ച് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ തേടണമെന്ന് അധികൃതർ വീണ്ടും ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa