Monday, September 23, 2024
GCCTop Stories

ഗൾഫ് രാജ്യങ്ങൾ കടുത്ത നിയന്ത്രണങ്ങളിലേക്ക്; നിരവധി സ്ഥാപനങ്ങൾ അടച്ചു

ജി സി സി രാഷ്ട്രങ്ങൾ മുഴുവൻ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു. പ്രവാസികൾ ഏറ്റവും കൂടുതലുള്ള സൗദി അറേബ്യ ഇന്ന് മുതൽ മുഴുവൻ അന്താരാഷ്ട്ര സർവീസുകളും രണ്ടാഴ്ച കാലത്തേക്ക് നിർത്തിവെക്കുകയാണ്.

മാർച്ച് പതിമൂന്ന് മുതൽ സൗദിയിലെത്തിയ മുഴുവൻ വിദേശികളും 14 ദിവസത്തേക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. ഈ സമയം മെഡിക്കൽ ലീവ് ആയി പരിഗണിക്കുമെന്നും അറിയിപ്പിൽ പറയുന്നു.

കുവൈത്ത് സമ്പൂർണ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നു. കാർഗോ സർവീസുകൾ മാത്രമായി വിമാനത്താവളങ്ങൾ ചുരുങ്ങിയിട്ടുണ്ട്. പൊതുസ്ഥാപനങ്ങളും കേന്ദ്രങ്ങളും അടഞ്ഞുകിടക്കുകയാണ്. കൂടുതൽ രോഗബാധകൾ റിപ്പോർട്ട് ചെയ്തിരിക്കെ ജനങ്ങൾ അധികവും വീടുകളിൽ തന്നെ തങ്ങുകയാണ്.

യുഎഇ ഈ പതിനേഴാം തിയ്യതി മുതൽ എല്ലാ വിസകളും അനുവദിക്കുന്നത് നിർത്തിവെച്ചു. നയതന്ത്ര പാസ്പോർട്ടുള്ളവർക്ക് മാത്രമായി യുഎഇ വിസ സേവനം ചുരുക്കിയിട്ടുണ്ട്. ശൈഖ് സായിദ് ഗ്രാന്റ് മോസ്ക്ക് അടച്ചു. ദുബായിലും അബുദാബിയിലും നിശാ ക്ലബ്ബുകൾക്ക് പൂട്ട് വീണു.

ഒമാനിൽ ഒരുമാസം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. ബഹറൈനിൽ തൊള്ളായിരം തടവുകാരെ മാപ്പ് നൽകി വിട്ടയക്കും. കൊറോണ അധിവേഗം പകരുന്ന സാഹചര്യത്തിൽ ആളുകൾ കൂടുന്ന സ്ഥലങ്ങൾ അടച്ചിടാൻ അധികാരികൾ നിർബന്ധിതരാവുകയാണ്.

അൽ ഐനിലെ പ്രശസ്തമായ മൃഗശാല അടച്ചു. അബുദാബിയിലെ ഫെറാരി വേൾഡ് ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾക്കും വിലക്ക് ഏർപ്പെടെത്തി.

കോവിഡ് പടരുന്ന സാഹചര്യത്തിൽ ഖത്തർ കൂടുതൽ രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഖത്തർ വിസയുള്ളവർക്ക് വിലക്കില്ല . പക്ഷെ ഖത്തറിൽ വന്ന് 14 ദിവസം ക്വാറൈന്റനിൽ കഴിയണമെന്ന് നിർബന്ധമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q