സൗദിയിൽ റെസ്റ്റോറന്റ് കെട്ടിടം തകർന്ന് വീണ് മലയാളിയടക്കം രണ്ട് പേർ മരിച്ചു
റിയാദ്: റെസ്റ്റോറന്റ് കെട്ടിടം തകർന്ന് വീണ് റിയാദിൽ മലയാളിയടക്കം രണ്ട് പേർ മരണപ്പെട്ടു. സൽമാൻ അൽ ഫാരിസ് റോഡിലുള്ള മലാസ് ഹോട്ടൽന്റെ മുൻവശം ഇടിഞ്ഞു വീണാണ് അപകടം.
കീരിക്കാട് തെക്ക് കോളങ്ങരേത്ത് അബ്ദുൽ അസീസ് കോയക്കുട്ടി (50) ആണ് മരിച്ച ഒരാൾ. കേളി കലാ സാംസ്കാരികവേദിയുടെ ഏരിയ സെക്രട്ടറിയാണ് മരിച്ച അബ്ദുൽ അസീസ്. മരണപ്പെട്ട മറ്റൊരാൾ തമിഴ്‌നാട് സ്വദേശിയാണ്.
ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മലയാളികളടക്കമുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഹോട്ടൽ ജീവനക്കാരുമുണ്ട്. ഹോട്ടലിന് മുന്നിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
സൗദി സമയം രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്. മുൻവശത്തെ ബോർഡ് അടക്കമുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗമാണ് തകർന്നു വീണത്.
അപകടം നടന്ന ഉടനെ മലയാളികളടക്കമുള്ളവർ രക്ഷാ പ്രവർത്തനത്തിനെത്തുകയും പരിക്കേറ്റവരെ ഹോസ്പിറ്റലിൽ എത്തിക്കുകയൂം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa