Tuesday, September 24, 2024
Top Stories

ഗൾഫിൽ കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; പ്രവാസികളടക്കം കൂടുതൽ പേർക്ക് രോഗബാധ

വെബ്‌ഡെസ്‌ക്: ഗൾഫ് രാജ്യങ്ങളിൽ കൊറോണ വൈറസ്‌ബാധിതരുടെ എണ്ണം വർധിക്കുന്നു. പ്രവാസികളടക്കം കൂടുതൽ പേർ രോഗബാധിതരായി.

ഖത്തറിൽ 64 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഖത്തറിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 401 ആയി. പ്രവാസികളിലാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

യുഎഇ യിൽ ഇന്ന് 12 പേർക്ക് കൂടി കൊറോണ പുതുതായി റിപ്പോർട്ട് ചെയ്തു. ഇതിൽ മൂന്നു പേർ ഇന്ത്യക്കാരാണ്. ഇതോടെ യുഎഇയിൽ 98 പേർ കൊറോണ രോഗബാധിതരായി.

ഒമാനിൽ പുതുതായി രോഗം ബാധിച്ചവർ രണ്ട് പേരാണ്. ഒരു സ്വദേശിയും ഒരു വിദേശിയും. വിദേശിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതോടെ ഒമാനിൽ 22 പേർ കോവിഡ്19 ന്റെ പിടിയിലായി.

ഒമാനിൽ പതിനെട്ട് പേർക്ക് ഇറാൻ യാത്രയിലും രണ്ട് പേർക്ക് ഇറ്റലി യാത്രക്കിടെയുമാണ് വൈറസ് ബാധ. അതിനിടെ ഒമാനിൽ ടൂറിസ്റ്റ് വിസക്കും ക്രൂയിസ് കപ്പലുകൾക്കുമുള്ള വിലക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.

സൗദിയിൽ ഇതുവരെ 103 പേരാണ് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് ബാധിതർ. ഇന്ന് പുതുതായി ഇതുവരെ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്. ഇതിനിടെ സൗദി മാളുകൾ ഭാഗികമായി അടച്ചിടാൻ മന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്.

കുവൈറ്റിൽ 8 പേർക്ക് കൂടി കൊറോണ. ഇതോടെ കുവൈറ്റിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 112 ആയി ഉയർന്നു. പുതുതായി രോഗം കണ്ടെത്തിയ എട്ടുപേരും വിദേശ രാജ്യങ്ങൾ സന്ദർശിച്ച സ്വദേശി പൗരന്മാരാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q