Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ ഇന്ന് മുതൽ കൊറോണ തടയുന്നതിനായി പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾ ഇവയാണ്

റിയാദ്: കൊറോണ വ്യാപനം തടയുന്നതിനായി സൗദി അധികൃതർ എടുത്ത, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന വിവിധ നടപടികൾ താഴെ പറയും പ്രകാരമാണ്.

മുഴുവൻ സർക്കാർ മേഖലകളിലെയും ജീവനക്കാർ ജോലിക്ക് ഹാജരാകുന്നതിൽ നിന്ന് 16 ദിവസത്തേക്ക് വിലക്കേർപ്പെടുത്തി. ഹെൽത്ത്, സെക്യൂരിറ്റി, മിലിറ്ററി സെക്റ്റർ, ഇലക്ട്രോണിക് സെക്യൂരിറ്റി, ഡിസ്റ്റൻസ് എജുക്കേഷൻ സിസ്റ്റം എന്നിവയെ നിർബന്ധിത അവധിയിൽ നിന്ന് ഒഴിവാക്കി.

കൊമേഴ്സ്യൽ മാർക്കറ്റുകളും, കോംപ്ലക്സുകളും അടക്കും, അതേ സമയം ഭക്ഷണ സാധനങ്ങൾ ലഭ്യമാകുന്ന കടകളും സൂപ്പർ മാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും ഫാർമസികളും ഇതിൽ നിന്ന് ഒഴിവാണ്. ഇത്തരം സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന ഉന്തു വണ്ടികൾ ഓരോ കസ്റ്റമർ ഉപയോഗിച്ച ശേഷവും അണുവിമുക്തമാക്കണം.

പുരുഷൻമാരുടെ ബാർബർ ഷോപ്പുകളും സ്ത്രീകളുടെ ബ്യുട്ടി സലൂണുകളും അടച്ചിടണം . ഇത് സംബന്ധിച്ച് സൗദിയിലെ വിവിധ പ്രവിശ്യകളിൽ അധികൃതർ ഉത്തരവിറക്കിക്കഴിഞ്ഞു.

ഭക്ഷണ, പാനീയങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനങ്ങളിൽ ആളുകളെ ഇരിക്കാൻ അനുവദിക്കരുത്. പകരം പാർസലുകൾ മാത്രം നൽകുക. നിയമം നടപ്പാക്കുന്നുണ്ടെന്ന് 24 മണിക്കൂറും അധികൃതർ നിരീക്ഷിക്കും.

പാർക്കുകൾ, ബീച്ചുകൾ, റിസോർട്ടുകൾ, ടെന്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പൊതു ജനങ്ങൾ ഒരുമിച്ച് കൂടുന്നത് നിരോധിച്ചു.

ലേലം വിളി നടത്തുന്ന ചന്തകൾ അടച്ചു. മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആന്റ് റൂറൽ അഫയേഴ്‌സ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുകയും നടപ്പാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളിലും ചാരിറ്റബ്ൾ സൊസൈറ്റികളിലും ജോലിക്കാരുടെ എണ്ണം കുറക്കാനും പരമാവധി വീട്ടിൽ ഇരുന്ന് ജോലികൾ നിർവഹിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനും മാനവ വിഭവശേഷി മന്ത്രാലയം സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു.

വിദേശത്ത് നിന്ന് സൗദിയിലെത്തിയ എല്ലാ തൊഴിലാളികളും ജോലിക്ക് ഹാജരാകുന്നതിനു മുംബ് 14 ദിവസം റൂമുകളിൽ കഴിയുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ എല്ലാ കംബനികളോടും നിർദ്ദേശിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്