Sunday, November 24, 2024
BahrainGCCTop Stories

കൊറോണ; ഗൾഫ് മേഖലയിൽ നിന്നും ആദ്യ മരണ വാർത്ത പുറത്തു വന്നു.

വെബ്‌ഡെസ്‌ക്: ഗൾഫ് മേഖലയിൽ നിന്നും ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. 65 കാരിയായ ബഹറൈൻ സ്വദേശിനിയാണ് മരണപ്പെട്ടത്.

ഇറാനിൽ നിന്ന് വരവേ വിമാനത്താവളത്തിലേ പരിശോധനയിൽ കൊറോണ കണ്ടെത്തിയതിനെ തുടർന്ന് ഐസൊലേഷനിലായിരുന്നു ഇവർ. ഇവർ കൊറോണ ബാധിക്കുന്നതിനു മുൻപ് തന്നെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്.

ബഹറൈനിൽ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 214 ആണ്. ഇതിൽ 60 പേർ രോഗ വിമുക്തരായതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകളുണ്ട്.

പുതിയ കണക്കുകൾ അനുസരിച്ച് രോഗം ഭേദമായവർ 77 പേരാണ്. ബഹറൈനിൽ നിലവിൽ കോവിഡ്19 കുറഞ്ഞുവരുന്നതായി മന്ത്രാലയം അറിയിച്ചു. വൈറസ് ബാധയേറ്റ ആളുമായി സമ്പർക്കമുണ്ടായിരുന്നവരെയെല്ലാം കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരെല്ലാം നിരീക്ഷണത്തിലാണ്.

ഇറാനിൽ നിന്ന് രോഗബാധിതരായി എത്തിയ 85 പേരിൽ ഒരാളുടെ നില മാത്രമാണ് ഗുരുതരമായി തുടരുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യനില മെച്ചപ്പെട്ട സ്ഥിതിയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിനിടെ കൊറോണ വ്യാപനത്തിനെതിരെ രാജ്യം കൈക്കൊള്ളുന്ന നടപടികൾക്ക് വിഘാതമാകുന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച രണ്ട് പേരെ സൈബർ ക്രൈം വിഭാഗം ചോദ്യം ചെയ്ത ശേഷം പ്രോസിക്യൂഷന് കൈമാറി. ഒരു സ്വദേശിയും ഒരു വിദേശിയുമാണ് പിടിയിലായത്.

ഗൾഫിൽ തന്നെ ആദ്യ കൊറോണ മരണമാണ് ബഹറൈനിലേത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa