കോവിഡ് 19; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഖത്തർ
ദോഹ: കോവിഡ് 19 കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഖത്തർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
പൊതുഗതാഗത സേവനങ്ങൾ ഇന്നലെ രാത്രി മുതൽ തന്നെ റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയം വാക്താവ് ലൽവ റാഷിദ് അൽ ഖാദർ ദോഹയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഈ മാസം 18 മുതൽ പ്രവേശനം നിർത്തിവെച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിട്ടു.
14 ദിവസത്തേക്കാണ് സർവീസുകൾ നിർത്തിവെയ്ക്കുന്നത്. എന്നാൽ കാർഗോ സർവീസുകളെ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സുഡാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഖത്തർ പൗരന്മാരെ ദോഹയിലേക്ക് എത്തിക്കുന്നതിനു പ്രത്യേക വിമാനങ്ങൾ അനുവദിക്കും.
എല്ലാവിധ ബാങ്ക് ഇൻസ്റ്റാൾമെന്റുകളും അടുത്ത ആറു മാസത്തേക്ക് നീട്ടിവെച്ചു. സർക്കാർ സ്കൂളുകളിൽ അടുത്ത ഞായറാഴ്ച മുതൽ വിദ്യാർത്ഥികൾക്കായി ഡിസ്റ്റന്റ് ക്ലാസുകൾ ആരംഭിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa