15 പുതിയ കേസുകൾ കൂടി; സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം 133 ആയി
ജിദ്ദ: സൗദിയിൽ പുതിയതായി കൊറോണ ബാധിച്ച 15 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 133 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 5 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ജിദ്ദയിൽ നിന്നാണ്.
റിയാദിൽ മൊറോക്കോയിൽ നിന്നും മടങ്ങി വന്ന രണ്ട് സൗദി പൗരന്മാരിൽ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ റിയാദിൽ തന്നെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ദഹ്റാനിൽ ആണ് മറ്റൊരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്പെയിനിൽ നിന്നും വന്ന ഒരു സൗദി വനിതക്കാണ് ഇവിടെ കൊറോണ ബാധിച്ചത്. ഇവരെ ദഹ്റാനിലെ ആരോഗ്യകേന്ദ്രത്തിൽ ആക്കിയിട്ടുണ്ട്.
ഖതീഫിൽ മുൻപ് കൊറോണ ബാധിച്ച ആളുമായി സമ്പർക്കം പുലർത്തിയ ഒരു സൗദി വനിതക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ഖത്തീഫിൽ തന്നെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
മക്കയിൽ തുർക്കിയിൽ നിന്ന് വന്ന ഒരു സൗദി പൗരനും, ഒരു ഈജിപ്ഷ്യനുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇവരെ മക്കയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ജിദ്ധയിൽ ഒരു അഫ്ഗാൻ സ്വദേശിക്ക് കൊറോണ ബാധ സ്ത്രീകരിച്ചു. ഇയാൾ അഫ്ഗാനിസ്ഥാനിൽ നിന്നുമാണ് ജിദ്ദയിലെത്തിയത്. ഇയാളെ ജിദ്ദയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതിന് പുറമെ, ബ്രിട്ടൻ, ഫ്രാൻസ്, സ്വിട്സർലാൻഡ്, ജോർദാൻ സ്വദേശികളെയും കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജിദ്ദയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം ഇത് വരെ 6 പേർ രോഗവിമുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം കഴിയുന്നതും വീട്ടിൽ തന്നെ കഴിയാനും ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും ആരോഗ്യമന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa