കൊറോണ ബാധിച്ചവർ അത് മറച്ച് വെച്ചാൽ 5 വർഷം ജയിലും പിഴയും
കുവൈത്ത് സിറ്റി : കൊറോണ-കോവിഡ് 19 വൈറസ് ബാധ മറച്ച് വെക്കുന്നവർക്ക് കുവൈത്ത് അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകി.
കൊറോണയടക്കമുള്ള പകർച്ചാ വ്യാധികൾ മറച്ച് വെക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് പുതിയ ഉത്തരവ് തന്നെ ഇറക്കിരിക്കുകയാണ് അധികൃതർ.
അഞ്ച് വർഷം തടവോ 10,000 ദീനാറിനും 50,000 ദീനാറിനും ഇടയിൽ പിഴയോ രണ്ട് ശിക്ഷയും ഒരുമിച്ചോ ആയിരിക്കും ഇങ്ങനെ രോഗം മറച്ച് വെക്കുന്നവർക്ക് അനുഭവിക്കേണ്ടി വരിക.
കുവൈത്തും ജോർദാനും കഴിഞ്ഞ ദിവസം പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
11 പേർക്കാണു കഴിഞ്ഞ ദിവസം കുവൈത്തിൽ വൈറസ് ബാധിച്ചിട്ടുള്ളത്. ഇതോടെ കുവൈത്തിൽ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 123 ആയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa