Wednesday, September 25, 2024
Saudi ArabiaTop Stories

സൗദിയിൽ സ്വകാര്യ മേഖലയിലും അവധി; ജീവനക്കാർ വീടുകളിലിരുന്ന് ജോലി ചെയ്യണം

റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിലും നിയന്ത്രിത അവധി പ്രഖ്യാപിച്ചു. 15 ദിവസത്തേക്കാണ് അവധി പ്രഖ്യാപിച്ചുട്ടുള്ളത്. വൈധ്യുതി, വെള്ളം, ടെലികമ്മ്യുണിക്കേഷൻ എന്നീ മേഖലകളെ അവധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൊഴില്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഇത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ ഓഫീസില്‍ ഹാജരാകാന്‍ പാടില്ല. പകരം വീട്ടിലിരുന്ന് ജോലി ചെയ്യണം. കൊറോണ വ്യാപനം പരമാവധി തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ജീവനക്കാർ അനിവാര്യമായും ജോലിചെയ്യേണ്ടുന്ന സ്ഥാപനങ്ങളിൽ ഇവരുടെ എണ്ണം 40 ശതമാനമായി പരിതപ്പെടുത്തണം. ഒരേ സമയം ജോലി ചെയ്യുന്നവരുടെ എണ്ണം 40 ശതമാനത്തിൽ കൂടുവാൻ പാടില്ല.

ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ആരോഗ്യ മന്ത്രാലയം നിഷ്കര്ഷിച്ച പ്രതിരോധ മാർഗ്ഗങ്ങൾ നിർബന്ധമായും സ്വീകരിച്ചിരിക്കണം.

50 ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് അവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല എന്നുറപ്പു വരുത്താനാവശ്യമായ ക്രമീകരണങ്ങൾ സ്ഥാപനത്തിന്റെ പ്രധാന കവാടത്തിൽ ഒരുക്കിയിരിക്കണം.

ശാരീരിക പ്രശ്നങ്ങളുള്ള ജീവനക്കാരെ സ്ഥാപനത്തിൽ പ്രവേശിപ്പിക്കരുത്. ഓരോ ജീവനക്കാരനും ജോലിചെയ്യുന്ന അകലം വർദ്ധിപ്പിക്കണം. സ്ഥാപനങ്ങളിലെ ഹെൽത്ത് ക്ലബ്ബ്കളും, ശിശുപരിപാലന കേന്ദ്രങ്ങളും അടക്കണം.

ഭക്ഷണം, മരുന്ന്, ചരക്കു നീക്കം എന്നീ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ ഇവിടെ നാല്‍പതിലധികം ജീവനക്കാരുണ്ടെങ്കില്‍ മേല്‍പറഞ്ഞ ക്രമീകരണങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.

ഗർഭിണികള്‍, ചെറിയ കുട്ടികളുള്ള സ്ത്രീകൾ, അസുഖ ലക്ഷണമുള്ളവര്‍, ഗുരുതരമായ അസുഖമുള്ളവര്‍, 55 വയസ്സിന് മുകളിലുള്ളവര്‍ എന്നിവര്‍ക്ക് നിര്‍ബന്ധമായും 14 ദിവസത്തെ അവധി നല്‍കണം. ഇത് ഇവരുടെ ആകെയുള്ള അവധികളില്‍ നിന്ന് കുറക്കാനും പാടില്ല.

സര്‍ക്കാറിന് സേവനം നേരിട്ട് നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങൾ മതിയായ ക്രമീകരണങ്ങളും സേവനങ്ങളും ഉറപ്പു വരുത്തി മാത്രമേ ജീവനക്കാര്‍ക്ക് അവധി നല്‍കാവൂ. ഏതെങ്കിലും സ്ഥാപനങ്ങൾക്ക് 40 ശതമാനത്തിലധികം ജീവനക്കാരെ വെച്ച് പ്രവർത്തിക്കേണ്ടതുണ്ടെങ്കിൽ ഈ വിവരം അധികാരികളെ അറിയിച്ച് അനിമതി വാങ്ങണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q