കൊറോണ; വാടക വേണ്ടെന്ന് വെച്ച സൗദി വ്യവസായിക്ക് പ്രശംസ
ഹായിൽ: കൊറോണ വ്യാപനത്തിന്റെയും തടയുന്നതിനുള്ള നടപടികളുടെയും മദ്ധ്യേ സൗദി അറേബ്യയിൽ നിന്ന് ഏറെ പ്രശംസനീയമായ ഒരു വാർത്ത..
കോവിഡ് 19 വൈറസ് പ്രതിരോധത്തിനായി വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്ന കാലത്തോളം തൻ്റെ കടകൾക്ക് ലഭിക്കാനുള്ള വാടക പ്രമുഖ സൗദി വ്യവസായി കടയുടമകളിൽ നിന്നൊഴിവാക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് .
ഹായിലിലെ വ്യവസായ പ്രമുഖൻ സൗദ് ബിൻ അബ്ദുറഹ്മാൻ അൽ അജ് ലാനാണു തൻ്റെ മാളിലെ ഷോപ്പുകൾക്ക് വാടക ഒഴിവാക്കിക്കൊടുത്തത്.
ഇത് പോലുള്ള സാഹചര്യത്തിൽ ദേശീയ ബോധവും സാമൂഹിക കെട്ടുറപ്പും ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള തീരുമാനം എടുത്ത വ്യവസായ പ്രമുഖനെ ഹായിൽ ഗവർണർ അബ്ദുൽ അസീസ് ബിൻ സഅദ് രാജകുമാരൻ പ്രത്യേകം അഭിനന്ദിച്ചു.
കൊറോണ വ്യാപനം തടയുന്നതിനായി രാജ്യത്തെ മാളുകളൂം ഷോപ്പിംഗ് കോംപ്ളക്സുകളും അടച്ചിടുന്നതിനായി അധികൃതർ തീരുമാനമെടുത്തിരുന്നു.
കഴിഞ്ഞ ദിവസം സൗദി പണ്ഡിത സഭ എടുത്ത പുതിയ തീരുമാനപ്രകാരം ഇരു ഹറമുകളിലൊഴികെയുള്ള രാജ്യത്തെ മുഴുവൻ പള്ളികളിലും ജുമുഅ ജമാഅത്ത് നമസ്ക്കാരങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് പുറമെ സ്വകാര്യ മേഖലക്കും അവധി പ്രഖ്യാപിച്ച് കൊണ്ട് വൈറസിൻ്റെ വ്യാപനം തടയുന്നതിനുള്ള ശക്തമായ നീക്കങ്ങളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa