റെസിഡൻ്റ് വിസയുള്ളവർക്കും ഇന്ന് 12 മണി മുതൽ യു എ ഇയിലേക്ക് പ്രവേശനമില്ല
ദുബൈ: നിലവിൽ യു എ ഇക്ക് പുറത്തുള്ള, നിയമ പ്രകാരമുള്ള യു എ ഇ താമസ വിസയുള്ളവർക്കും ഇന്ന് ഉച്ചക്ക് 12 മണി മുതൽ യു എ ഇ യിലേക്ക് പ്രവേശനം വിലക്കി.
കൊറോണ – കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണു റസിഡൻ്റ് വിസയുള്ളവർക്കും രാജ്യത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
ഇപ്പോൾ രണ്ടാഴ്ചത്തേക്കാണു വിലക്കേർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പിന്നീട് ആരോഗ്യ സാഹചര്യങ്ങൾ പരിശോധിച്ച് തീരുമാനത്തിൽ അപ്ഡേഷൻ ഉണ്ടാകും.
നിലവിൽ യു എ ഇ റെസിഡൻ്സ് വിസയുള്ള യു എ ഇക്ക് പുറത്തുള്ള എല്ലാ വിദേശികളും അതത് രാജ്യങ്ങളിലെ യു എ ഇ എംബസിയുമായി ബന്ധപ്പെടണമെന്ന് യു എ ഇ അധികൃതർ ആവശ്യപ്പെട്ടു.
ഇന്ന് മുതൽ എല്ലാ തരം വർക്ക് പെർമിറ്റുകൾ ഇഷ്യു ചെയ്യുന്നതും യു എ ഇ ഹ്യൂമൻ റിസോഴ്സസ് മന്ത്രാലയം നിർത്തലാക്കിയിട്ടുണ്ട്.
നേരത്തെ യു എ ഇ പുതിയ വിസകൾ ഇഷ്യു ചെയ്യുന്നത് നിർത്തിയതിനു പുറമേ ഇഷ്യു ചെയ്ത വിസിറ്റ് വിസകളും കാൻസൽ ചെയ്തിരുന്നു.
കൊറോണ വൈറസ് ബാധയേൽക്കുന്നവരുടെ എണ്ണം ഗൾഫ് രാജ്യങ്ങളിൽ അനുദിനം വർധിക്കുന്നതോടെ എല്ലാ ജിസിസി രാജ്യങ്ങളും ശക്തമായ പ്രതിരോധ നടപടികളാണു ഓരോ ദിവസവും സ്വീകരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa