Monday, November 25, 2024
Saudi ArabiaTop Stories

കാലാവധി കഴിഞ്ഞ വിസിറ്റിംഗ് വിസകളും ഇപ്പോൾ ജവാസാത്തിൽ പോകാതെ തന്നെ പുതുക്കാം

ജിദ്ദ: സൗദിയിലുള്ളവർക്ക് ജവാസാത്ത് ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ എല്ലാ തരം വിസിറ്റിംഗ് വിസകളും പുതുക്കാനുള്ള അവസരം ഒരുക്കിയതായി അധികൃതർ അറിയിച്ചു.

എല്ലാ തരം വിസിറ്റിംഗ് വിസകളും നാഷണൽ ഇൻഫൊർമേഷൻ സെൻ്ററിൻ്റെ സഹകരണത്തോടെ അബ്ഷിർ, മുഖീം വഴി പുതുക്കാനുള്ള സംവിധാനം ഒരുങ്ങിയതായി ജവാസാത്ത് ഡയറക്ടറേറ്റാണു അറിയിച്ചത്.

അടിസ്ഥാന വിസയിൽ നൽകിയിരിക്കുന്ന കാലാവധിയായിരിക്കും പുതുക്കി നൽകുക. വിസാ കാലാവധിയായ 180 ദിവസങ്ങൾ കഴിഞ്ഞവർക്കാണെങ്കിലും ഇപ്പോൾ പുതുക്കി നൽകും.

ഇലക്ട്രോണിക് സർവീസിലൂടെ പുതുക്കാൻ സാധിക്കാത്തവർക്ക് ജവാസാത്തിനെ നേരിട്ട് സമീപിച്ച് വിസിറ്റ് വിസകൾ പുതുക്കാമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.

നിലവിലെ സാഹചര്യത്തിൽ സ്വദേശികൾക്കും വിദേശികൾക്കും ജവാസാത്ത് ഓഫീസിൽ നേരിട്ട് പോകാതെ ഇലക്ട്രോണിക് പ്ളാറ്റ്ഫോമിലൂടെ തന്നെ എല്ല തരം വിസിറ്റിംഗ് വിസകളും പുതുക്കാൻ ഇതോടെ അവസരം ഒരുങ്ങിയിരിക്കുകയാണ്.

വിസിറ്റിങ് വിസകൾ അവസാനിക്കാൻ ഏഴ് ദിവസമോ അതിൽ കുറഞ്ഞ ദിവസമോ ബാക്കിയുള്ളപ്പോഴാണ് വിസിറ്റിങ് വിസകൾ സാധാരണയായി പുതുക്കാൻ സാധിക്കുക. കാലാവധി അവസാനിച്ചു മൂന്ന് ദിവസം വരെയും പുതുക്കാം.

ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ 992@gdp.gov.sa എന്ന ഇമെയിൽ വഴിയോ ജവാസാത്തിന്റെ വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ ബന്ധപ്പെടാവുന്നതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്