സൗദിയിൽ പുതുതായി 51 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു
റിയാദ്: സൗദിയിൽ പുതുതായി 51 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
ഇതോടെ സൗദിയിൽ കൊറോണ-കോവിഡ്19 വൈറസ് ബാധിച്ചവരുടെ എണ്ണം 562 ആയി ഉയർന്നിരിക്കുകയാണ്.
റിയാദിൽ ന്നിന്നുള്ള 18 പേർക്കും മക്കയിൽ നിന്നുള്ള 12 പേർക്കും ത്വാഇഫിൽ നിന്നുള്ള 6 പേർക്കും ബിഷയിൽ നിന്നുള്ള 5 പേർക്കും പുതുതായി വൈറസ് ബാധിച്ചിട്ടുണ്ട്.
ദമാമിലും ഖതീഫിലും 3 പേർക്ക് വീതവും നജ്രാനിലും ഖുൻഫുദയിലും ഓരോരുത്തർക്കും ജിസാനിൽ 2 പേർക്കും വൈറസ് ബാധിച്ചതായി മന്ത്രാലയ അറിയിപ്പിൽ പറയുന്നു.
അതേ സമയം ഇത് വരെ 19 രോഗികൾ വൈറസ് ബാധയിൽ നിന്ന് മുക്തി നേടിയതായുള്ള വാർത്ത ഏറെ ആശ്വാസം നൽകുന്നുണ്ട്.
ആഗോള തലത്തിൽ 3,39,645 പേർക്ക് കൊറോണ ബാധിച്ചപ്പോൾ അതിൽ 98,840 പേർക്കും രോഗം ഭേദമായിട്ടുണ്ട്. 14,717 പേരാണു ഇത് വരെ കൊറോണ ബാധിച്ച് മരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa