Saturday, September 28, 2024
Riyadh

കോവിഡ് 19 ബോധവൽക്കരണ സഹായ ഹസ്തവുമായി വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കൗൺസിൽ വോളണ്ടിയേഴ്സ്

റിയാദ്: കോവിഡ് 19 വ്യാപകമാവുന്നതിന്റെ അടിസ്ഥാനത്തിൽ സൗദി മിനിസ്റ്ററി ഓഫ് ഹെൽത്ത് കൂടുതൽ ജാഗ്രത നിർദേശങ്ങൾ മുന്നോട്ട് വച്ച്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

മിനിസ്റ്ററി ഓഫ് ഹെൽത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കൗൺസിൽ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ജനങ്ങളെ ബോധ വൽക്കരിക്കുന്നതിന് വേണ്ടി മിനിസ്റ്ററി ഓഫ് ഹെൽത്ത് വിവിധ ഭാഷകളിൽ പുറത്തിറക്കിയ കൊറോണ ബോധവത്കരണ ലീഫ് ലെറ്റ് റിയാദിലെ വിവിധ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് വിതരണം ചെയ്യുകയും, സൂപ്പർ മാർക്കറ്റ് വിവിധക്യാമ്പുകളിലെ മതിലുകളിലും ന്യൂ സനയ്യ ഏരിയയിലെ കമ്പനികളുടെ ഗയ്റ്റുകളിലും തുടങ്ങി ജനങ്ങൾ കൂട്ടം കൂടാൻ സാധ്യതയുള്ള പൊതു സ്ഥലങ്ങളിൽ ജനങ്ങൾക്ക് വായിക്കുന്നതിനായി പതിച്ചു വെക്കുകയും ചെയ്തു.

മിക്ക ലേബർ ക്യാമ്പുകളിൽ ഒട്ടുമിക്ക ആളുകൾ കൂട്ടമായി ഫുട്ബോൾ, വോളി ബോൾ ബാസ്‌ക്കറ്റ് ബോൾ എന്നിവ കളിച്ചു ആഘോഷിക്കുന്ന അവസ്ഥ ദർശിക്കാൻ കഴിഞ്ഞ WMF പ്രവർത്തകർ കൊറോണ രോഗ ബാധയുടെ ഭീകരതയെ കുറിച്ചും, എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും തൊഴിലാളികളെ ബോധ്യപ്പെടുത്തി.

അതോടൊപ്പം ആയിരത്തിൽ പരം തൊഴിലാളികൾക്ക് മാസ്ക്ക്,ഗ്‌ളൗസ്.സാനിടൈസർ എന്നിവ വിതരണം ചെയ്യുകയും ചെയ്തു.

കൊറോണയുടെ ഭീകരത യഥാർത്ഥത്തിൽ മനസിലാകാത്ത അവസ്ഥയാണ് പല ക്യാമ്പുകളിലും എന്നതിനാൽ ഇത്തരം ബോധവൽക്കരണം വളരെ അത്യാവശ്യമായിരുന്നു. കൂട്ടായ പ്രാർത്ഥനകൾ തുടങ്ങിയവ ഒഴിവാക്കാനും, വ്യക്തി ശുചിത്വം പാലിക്കാനും, ശരിയായി മാസ്ക് ധരിക്കേണ്ടതിനെ കുറിച്ചും , കൈ കഴുകി വൃത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യത്തെക്കുറിച്ചും, അതിൻറെ രീതിയെക്കുറിച്ചും, എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും , പരിസരവും റൂമും വൃത്തിയായി സൂക്ഷിക്കേണ്ടത് നെക്കുറിച്ച് , രോഗ ബാധിതർ ആശുപത്രികളിൽ എത്തേണ്ടത് എങ്ങിനെ എന്നതിനെ കുറിച്ചുമെല്ലാം കൃത്യമായി അറിവ് പകരാൻ WMF റിയാദ് സെൻട്രൽ കൗൺസിലിന്റെ കമ്മ്യൂണിറ്റി വോളന്റീർമാർക്ക് സാധിച്ചു.

മിനിസ്റ്ററി ഓഫ്‌ ഹെൽത്ത്‌ ന്റെ ഈ ബോധവത്കരണം നമ്മുടെ തന്നെ സുരക്ഷക്ക് വേണ്ടിയാണു എന്നുള്ളത് ഉൾക്കൊണ്ട് മുഴുവൻ പൗരന്മാരും അനുസരിക്കേണ്ടതാണെന്നും WMF കമ്മ്യൂണിറ്റി വോളന്റീയേഴ്സ് അഭ്യർത്ഥിച്ചു. WMF ന്റെ ഈ പ്രവർത്തനങ്ങളെ മിനിസ്ട്രി ഓഫ് ഹെൽത്ത്‌ വളരെയധികം പ്രകീർത്തിക്കുകയും, തുടർ പ്രവർത്തനങ്ങളിൽ WMF ന്റെ സഹകരണം ഉറപ്പ് വരുത്തുകയും ചെയ്തു.

ഏതെങ്കിലും രോഗലക്ഷണം ഉള്ളവർ 937 എന്ന മിനിസ്ട്രി ഓഫ് ഹെൽത്ത് ഹെൽപ് ലൈനുമായി ബന്ധപ്പെടുക എല്ലാ സഹായവും നൽകുന്നതായിരിക്കും.

ഈ ബോധ വൽക്കരണ പരിപാടിക്ക് പ്രസിഡന്റ് ഡൊമിനിക് സാവിയോ,ട്രഷറർ,കബീർ അഹ്മദ്, ഇലിയാസ് കാസർകോഡ്, രാജൻ കാരിച്ചാൽ, നിഹ്മത്തുള്ള, ശിഹാബ് കൊട്ടുകാട്, സാബു ഫിലിപ്പ്, നാസർ ലൈസ്, നൗഷാദ് ആലുവ, സ്റ്റാൻലി ജോസ്, ജോസ് ആന്റണി, ആനി സാമുവൽ എന്നിവർ നേതൃത്വം നൽകി.

വരും ദിവസങ്ങളിൽ മിനിസ്റ്ററി ഓഫ് ഹെൽത്തിന്റെ നിർദ്ദേശപ്രകാരം കൂടുതൽ ഇടങ്ങളിൽ ബോധവൽക്കരണപരിപാടികൾ സംഘടിപ്പിക്കുമെന്നും ,തങ്ങളുടെ തന്നെയും സമൂഹത്തിന്റെയും സുരക്ഷക്ക് വേണ്ടി സൗദി – ഇന്ത്യ ഗവണ്മെന്റ്കളുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും wmf പ്രവർത്തകർ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q