Saturday, September 28, 2024
Saudi ArabiaTop Stories

എക്സിറ്റ് വിസയും റി എൻട്രി വിസയും ഇഷ്യു ചെയ്തവർ കാൻസൽ ചെയ്യണമെന്ന് ജവാസാത്ത്

ജിദ്ദ: നിലവിൽ സൗദിയിൽ കഴിയുന്ന ഫൈനൽ എക്സിറ്റ് വിസയും റി എൻട്രി വിസയും ഇഷ്യു ചെയ്ത വിദേശികളോട് സൗദി ജവാസാത്ത് ഡയറക്ടറേറ്റിൻ്റെ സുപ്രധാന അറിയിപ്പ്.

റി എൻട്രി വിസയോ ഫൈനൽ എക്സിറ്റ് വിസയോ ഇഷ്യു ചെയ്ത വിദേശികൾ അവയുടെ കാലാവധി തീരും മുംബ് തന്നെ അവ കാൻസൽ ചെയ്യണമെന്നാണു ജവാസാത്ത് ആവശ്യപ്പെട്ടിട്ടുള്ളത്.

ഇഷ്യു ചെയ്ത എക്സിറ്റ്, റി എൻട്രി വിസകൾ കാൻസൽ ചെയ്യാതിരുന്ന് കാലാവധി കഴിയുന്നതിനുള്ള നിയമപ്രകാരമുള്ള പിഴ ചുമത്തപ്പെടാതിരിക്കാനാണു ജവാസാത്ത് ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

അബ്ഷിർ വഴിയോ മുഖീം വഴിയോ എക്സിറ്റ്, റി എൻട്രി വിസകളുടെ കാലാവധി അറിയാനും കാൻസൽ ചെയ്യാനും സാധിക്കുമെന്ന് ജവാസാത്ത് ഓർമ്മപ്പെടുത്തി.

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവീസുകളെല്ലാം റദ്ദാക്കിയ സന്ദർഭത്തിലാണു ജവാസാത്ത് വിസകൾ കാൻസൽ ചെയ്യാൻ ആവശ്യപ്പെട്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്