കാലാവധിക്ക് ശേഷവും സൗദിയിൽ തുടരുന്ന ഉംറക്കാർക്ക് ശിക്ഷയിൽ നിന്നൊഴിവാകാൻ അവസരം
ജിദ്ദ: ഉംറ കാലാവധിക്ക് ശേഷവും സൗദിയിൽ തുടരുന്ന ഉംറ വിസയിലെത്തിയ തീർത്ഥാടകർക്ക് ശിക്ഷകളിൽ നിന്നൊഴിവാകാൻ അവസരം.
നിയമ നടപടികളിൽ നിന്നും പിഴകളിൽ നിന്നും ഒഴിവാകാൻ കാലാവധിക്ക് ശേഷവും സൗദിയിൽ തുടരുന്ന തീർത്ഥാടകർ മാർച്ച് 28 നു മുംബ് ഹജ്ജ് ഉംറ മന്ത്രാലയത്തിനു അപേക്ഷ നൽകിയിരിക്കണം.
ഹജ്ജ് ഉംറ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിലെ eservices.haj.gov.sa ലിങ്ക് വഴി ശിക്ഷകളിൽ നിന്നൊഴിവാകാനുള്ള അപേക്ഷകൾ സമർപ്പിക്കാം.
മാർച്ച് 15 നു എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും കാൻസൽ ചെയ്തതോടെ സൗദിയിൽ തന്നെ കഴിയേണ്ടി വന്ന ഏതെങ്കിലും ഉംറ തീർത്ഥാടകരുണ്ടെങ്കിൽ അവർക്ക് ഈ ആനുകൂല്യം വലിയ ആശ്വാസമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa