Sunday, November 24, 2024
Top StoriesU A E

പലചരക്ക് കടകളും, ഫാർമസികളും 24 മണിക്കൂറും പ്രവർത്തിക്കാൻ അനുവദിക്കും; യുഎഇ ആരോഗ്യ മന്ത്രാലയം.

അബുദാബി: ഭക്ഷ്യ ഔട്ട്‌ലെറ്റുകൾ, സഹകരണ സംഘങ്ങൾ, പലചരക്ക് സാധനങ്ങൾ, സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയവും, അടിയന്തര ദേശീയ ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

എന്നിരുന്നാലും, ഉപഭോക്താക്കൾക്കിടയിൽ രണ്ട് മീറ്റർ സുരക്ഷിതമായ ദൂരം നിലനിർത്തണമെന്നും ഷോപ്പർമാരുടെ ശതമാനം സ്ഥാപനത്തിന്റെ മൊത്തം ശേഷിയുടെ 30 ശതമാനത്തിൽ കവിയുന്നില്ലെന്ന് ഈ സ്ഥാപനങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നും പ്രസ്ഥാവനയിൽ പറഞ്ഞു. 

ഇത് തിരക്ക് തടയുകയും കോവിഡ് -19 കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുകയും ചെയ്യും.

“പൊതു സുരക്ഷയും ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി ഭരണകൂടം സ്വീകരിക്കുന്ന പ്രതിരോധ, മുൻകരുതൽ നടപടികൾ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും പാലിക്കേണ്ടതുണ്ട്,” എന്ന് രണ്ട് അധികാരികളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

മത്സ്യം, മാംസം, പച്ചക്കറി വിപണികൾക്കൊപ്പം എല്ലാ വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് യുഎഇ ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa