Sunday, November 24, 2024
Saudi Arabia

സൗദിയിൽ 3 പട്ടണങ്ങളിൽ കർഫ്യൂ സമയത്തിൽ മാറ്റം; ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊരു പ്രവിശ്യയിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിനു വിലക്ക്

റിയാദ്: കൊറോണ കോവിഡ്19 വൈറസ് വ്യാപനം തടയുന്നതിനായുള്ള നടപടിക്രമങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സൗദി ഭരണാധികാരി സല്മാൻ രാജാവ് ഉത്തരവിറക്കി. പ്രധാനപ്പെട്ട ഉത്തരവുകൾ താഴെ വിവരിക്കുന്നു.

സൗദിയിലെ 13 പ്രവിശ്യകളിലെ താമസക്കാർക്ക് ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊരു പ്രവിശ്യയിലേക്ക് സഞ്ചരിക്കുന്നതിനു വിലക്കേർപ്പെടുത്തി.

മക്ക, മദീന, റിയാദ് തുടങ്ങിയ പട്ടണങ്ങളിൽ നിന്നു പുറത്തേക്ക് കടക്കുന്നതും അകത്തേക്ക് പ്രവേശിക്കുന്നതും വിലക്കി.

മാർച്ച് 26വ്യാഴാഴ്ച വൈകുന്നേരം 3 മണി മുതൽ കർഫ്യൂ കാലാവധി അവസാനിക്കുന്നിടത്തോളം പുതിയ വ്യവസ്ഥകൾ ബാധകമാകും.

നേരത്തെ കർഫ്യൂവിൽ നിന്ന് ഇളവ് ലഭിച്ചവർക്ക് പുതിയ വ്യവസ്ഥയിലും ഇളവുണ്ടാകും. ബന്ധപ്പെട്ട വകുപ്പുകളുടെ നടപടിക്രമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിരിക്കും ഈ ഇളവുകൾ.

മാർച്ച് 26 വ്യാഴാഴ്ച മുതൽ റിയാദ്, മക്ക, മദീന തുടങ്ങിയ പട്ടണങ്ങളിൽ കർഫ്യൂ സമയം ആരംഭിക്കുന്നത് ഉച്ചക്ക് 3 മണി മുതലായിരിക്കും.

കർഫ്യൂ നിയമങ്ങൾ ലംഘിക്കുന്നവർക്കും കർഫ്യൂ നിയമങ്ങൾ ലംഘിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിക്കുന്നവർക്കും അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്