സൗദിയിൽ രണ്ടാമത്തെ കൊറോണ മരണം; രോഗികളുടെ എണ്ണം 900 ആയി
ജിദ്ദ: സൗദിയിൽ രണ്ടാമത്തെ കൊറോണ കോവിഡ്19 മരണം സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
മക്കയിലുള്ള ഒരു വിദേശിയാണു ഇന്ന് മരിച്ചത്. ഇയാൾക്ക് 46 വയസ്സായിരുന്നു. ഇന്നലെ മദീനയിൽ ഒരു അഫ്ഗാനി പൗരനും മരിച്ചിരുന്നു.
അതേ സമയം ഇന്ന് പുതുതായി 133 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലായ വാക്താവ് അറിയിച്ചു. ഇതോടെ സൗദിയിലെ ആകെ കൊറോണ ബാധിതരുടെ എണ്ണം 900 ആയി ഉയർന്നിരിക്കുകയാണ്.
പുതുതായി കൊറോണ ബാധിച്ചവരിൽ അധികവും റിയാദിൽ നിന്നാണ്. 83 പേർക്കാണ് റിയാദിൽ വൈറസ് ബാധയേറ്റത്. ദമാമിൽ 13 ഉം ജിദ്ദയിൽ 10 ഉം മദീനയിലും ഖതീഫിലും 6 വീതം പേർക്കും വൈറസ് ബാധിച്ചിട്ടുണ്ട്.
ഖോബാർ 5, നജ്രാൻ 4, അബ്ഹ 2, അറാർ 2, ദഹ്രാൻ 1, ജുബൈൽ 1 എന്നിങ്ങനെയാണു പുതുതായി കോവിഡ്19 വൈറസ് ബാധിച്ച ഇന്നത്തെ കണക്കുകൾ.
2 പേർ മരണപ്പെട്ടപ്പോൾ ഇത് വരെ 29 പേർക്ക് അസുഖം ഭേദമായത് ആശ്വാസം പകരുന്ന വാർത്തയാണ്.
4,24,048 പേർക്ക് ആഗോള തലത്തിൽ വൈറസ് ബാധിച്ചിട്ടുണ്ട്. ഇതിൽ 1,08629 പേർക്ക് അസുഖം ഭേദമായപ്പോൾ 18,923 പേർ ഇത് വരെ കോവിഡ്19 ബാധിച്ച് മരിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa