സൗദിയിൽ കർഫ്യൂവിൽ മാറ്റം വരുന്ന 3 നഗരങ്ങളുടെ പരിധികൾ അറിയാം
റിയാദ്: കോവിഡ്19 പ്രതിരോധത്തിൻ്റെ ഭാഗമായി സൗദിയിൽ നാളെ മുതൽ വൈകുന്നേരം 3 മണി മുതൽ കർഫ്യൂ നടപ്പാകുന്ന 3 നഗരങ്ങളുടെ പരിധിയെക്കുറിച്ചുള്ള വിവരണം സൗദി ആഭ്യന്തര മന്ത്രാലയ വാക്താവ് വ്യക്തമാക്കി.
റിയാദ്, മക്ക, മദീന എന്നീ 3 നഗരങ്ങളിലാണു നാളെ മുതൽ പുതിയ കർഫ്യൂ സമയം നടപ്പിലാകുന്നത്. ഈ മൂന്ന് നഗരങ്ങളിലേക്കും പുറത്തേക്കുമുള്ള പ്രവേശനവും കർഫ്യൂ കാലാവധി കഴിയുന്നത് വരെ വിലക്കിയിട്ടുണ്ട്.
റിയാദ്:
സെക്യൂരിറ്റി കണ്ട്രോൾ പോയിന്റ്, ഖസീം റോഡ്.
സെക്യൂരിറ്റി കണ്ട്രോൾ പോയിന്റ്, സ്വൽബൂഖ് ഏരിയ (മർക്കസ് സുൽതാനിയ)
റിയാദ്-ഷർഖിയ എക്സ്പ്രസ് വേയിലെ ചെക്ക് പോയിന്റ് (സീഅദ്)
റിയാദ് -ത്വാഇഫ് എക്സ്പ്രസ് വേയിലെ ചെക്ക് പോയിന്റ് (ഖുദയ്യ)
ദിറാബ് ചെക്ക് പോയിന്റ്
അൽ ഖർജ് റോഡ് ചെക്ക് പോയിന്റ്
പഴയ അൽ ഖർജ് റോഡിലെ പുതിയ ചെക്ക് പോയിന്റ്
റമാഹിലെ പുതിയ ചെക്ക് പോയിന്റ്
തുടങ്ങിയവായാണു റിയാദ് നഗരത്തിലേക്കുള്ള പ്രവേശന അതിർത്തികൾ.
മക്ക:
ജിദ്ദ എക്സ്പ്രസ് വേയിൽ ശുമൈസി ചെക്ക് പോയിന്റ്
ഓൾഡ് ജിദ്ദ റോഡിൽ ശുമൈസ് ചെക്ക് പോയിന്റ്
അസ്സൈൽ റോഡ് ചെക്ക് പോയിൻ്റ് (മർക്കസ് സബൂഹ)
അൽ കർ ചെക്ക് പോയിന്റ്
കഅകിയ ചെക്ക് പോയിന്റ്
നവാരിയ ചെക്ക് പോയിന്റ്
തുടങ്ങിയവയാണു മക്ക നഗരത്തിലേക്കുള്ള പ്രവേശന അതിർത്തികൾ.
മദീന:
ഹിജ്ര റോഡ് ചെക്ക് പോയിന്റ്
യാൻബു റോഡ് ചെക്ക് പോയിന്റ് ( അൽഫുറൈഷ്)
തബൂക്ക് റോഡ് ചെക്ക് പോയിന്റ്( അൽ ഹുഫൈറ)
മദീന ഖസീം എക്സ്പ്രസ് വേ ചെക്ക് പോയിന്റ്
മദീന ഖസീം ഓൾഡ് റോഡ് ചെക്ക് പോയിന്റ്
തുടങ്ങിയവയാണു മദീന നഗരത്തിലേക്കുള്ള പ്രവേശന അതിർത്തികൾ.
ഈ മൂന്ന് നഗരങ്ങളിലേക്കുമുള്ള മേൽപ്പറഞ്ഞ പ്രവേശനാ കവാടങ്ങളിലൂടെ നഗരത്തിനകത്തേക്കോ പുറത്തേക്കോ ഉള്ള പ്രവേശനമാണു വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്കു ശേഷം വിലക്കിയിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa