സൗദിയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 1000 കടന്നു; ഒരു മരണം കൂടി
റിയാദ്: പുതുതായി 112 പേർക്ക് കൂടി വൈറസ് ബാധയേറ്റതായി സൗദി ആരോഗ്യ മന്ത്രാലയം പ്രസ്താവിച്ചു. ഇതോടെ കൊറോണ കോവിഡ്19 വൈറസ് ബാധയേറ്റവരുടെ എണ്ണം സൗദിയിൽ 1012 ആയി
അതേ സമയം വൈറസ് ബാധയേറ്റ് മദീനയിൽ ഒരു വിദേശി കൂടി മരിച്ചിട്ടുണ്ട്. ഇതോടെ സൗദിയിൽ ആകെ കൊറോണ മരണം മൂന്നായി. മൂന്ന് പേരും വിദേശികളാണ്.
വൈറസ് ബാധിച്ചവരിൽ 4 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 33 ആയി ഉയർന്നിട്ടുണ്ട്.
റിയാദിലാണു ഇന്ന് ഏറ്റവും കൂടുതൽ വൈറസ് ബാധിച്ചിട്ടുള്ളത്. 34 പേർക്കാണു റിയാദിൽ മാത്രം വൈറസ് ബാധയേറ്റത്. മക്കയിൽ 26 ഉം ത്വാഇഫിൽ 18 ഉം ജിദ്ദയിൽ 13 പേർക്കും വൈറസ് ബാധയേറ്റിട്ടുണ്ട്.
ദമാമിലും ഖതീഫിലും യഥാക്രമം 6 ഉം 5 ഉം പേർക്ക് വൈറസ് ബാധയേറ്റപ്പോൾ മദീനയിൽ 3 ഉം ഖോബാറിലും ഹുഫൂഫിലും 2 പേർക്ക് വീതവും വൈറസ് ബാധയേറ്റു. ദഹ്രാൻ, ബുറൈദ, ഖഫ്ജി എന്നിവിടങ്ങളിൽ ഓരോരുത്തർക്കു വീതവും വൈറസ് ബാധിച്ചിട്ടുണ്ട്.
ആഗോള തലത്തിൽ കോവിഡ്19 ബാധിച്ചവരുടെ എണ്ണം 4,72,109 ആയിട്ടുണ്ട്. ഇതിൽ 1,14,870 പേർ സുഖം പ്രാപിച്ചപ്പോൾ 21,308 പേർ മരണപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa