Tuesday, November 26, 2024
DubaiTop Stories

ദുബായിയിൽ നേത്ര പരിശോധനയില്ലാതെ ലൈസൻസ് പുതുക്കാം.

ദുബായ്: ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള നിർബന്ധിത നേത്ര പരിശോധന ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി (ആർ‌ടി‌എ) നിർത്തിവച്ചു. ഞായറാഴ്ച മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.

ആർ‌ടി‌എ ദുബായ്, ദുബായ് ഡ്രൈവ് അപ്ലിക്കേഷൻ വഴിയും മാർച്ച് 29 മുതൽ ഒരു വർഷത്തെ ഓൺലൈൻ പകർപ്പ് നേടാമെന്ന്” അതോറിറ്റി അവരുടെ ഔദ്യോഗിക ട്വീറ്റിൽ പറഞ്ഞു.

ഞായറാഴ്ച മുതൽ സ്മാർട്ട് ആപ്ലിക്കേഷനുകൾ വഴി അടുത്ത മൂന്ന് മാസത്തിനുള്ളിൽ കാലഹരണപ്പെടുന്ന ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച പ്രസ്താവന ഇറക്കിയിരുന്നു.

പിഴയോ ബ്ലാക്ക് പോയിന്റുകളോ ഉള്ളവർക്കും അത് പരിഗണിക്കാതെ ഒരു വർഷത്തേക്ക് ആപ്ലിക്കേഷൻ വഴി ലൈസൻസ് പുതുക്കി ലഭിക്കുന്നതാണ്.

അതേസമയം ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ എല്ലാ പരിശീലന, പരിശോധന പ്രവർത്തനങ്ങളും രണ്ടാഴ്ചക്കാലത്തേക്ക് നിർത്തിവച്ചിരിക്കുകയാണെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചു. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa