വായ്പ തിരിച്ചടവ്: പ്രതീക്ഷ നൽകി കുവൈറ്റ് ബാങ്ക് അസോസിയേഷൻ
കോവിഡ് വ്യാപകമാകുന്നതിന്റെ പാശ്ചാത്തലത്തിൽ നിരവധി ആനുകൂല്യങ്ങളാണ് കുവൈറ്റ് ഭരണകൂടം രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കുമായി പ്രഖ്യാപിക്കുന്നത്.
കുവൈത്ത് ബാങ്കിങ് അസോസിയേഷൻ കുവൈറ്റികളുടെ ലോൺ തിരച്ചടവിനു ആറുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. കുവൈറ്റി സ്ത്രീകളുടെ വിദേശികളായ മക്കൾക്കും ബിദൂനികൾക്കും കൂടി ഇതേ ഇളവുണ്ടാകുമെന്ന് ബാങ്ക് അസോസിയേഷൻ ശനിയാഴ്ച പ്രസ്താവനയിൽ അറിയിച്ചു.
കൂടെ രാജ്യത്തെ വിദേശ പൗരന്മാരുടെ വായ്പാ കാര്യത്തിൽ ഓരോ ഇടപാടും പ്രത്യേകം പരിശോധിച്ച ശേഷം തീരുമാനമെടുക്കുമന്ന് ബാങ്കിങ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് പ്രവാസികൾക്കും പ്രതീക്ഷയേകുന്നത്.
കോവിഡ് 19 നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉള്ള പ്രവർത്തനങ്ങൾ കൊണ്ട് പ്രവാസികൾക്ക് തൊഴിൽ ചെയ്യാൻ സാധിക്കാത്തത് കാരണം, വായ്പ തിരിച്ചടവടക്കമുള്ളവക്ക് പണം കണ്ടെത്താൻ കഴിയുന്നില്ല.
അതുകൊണ്ട് തന്നെ കുവൈറ്റ് ബാങ്ക് അസോസിയേഷന്റെ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് പ്രവാസികൾ നോക്കിക്കാണുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa