ഒരു മാസത്തിനുള്ളിൽ സൗദി ആരോഗ്യ മന്ത്രാലയ ഹെൽപ് ലൈനിലേക്ക് വന്നത് 14 ലക്ഷം കാളുകൾ
റിയാദ്: കൊറോണ കോവിഡ്19 വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് രാജ്യത്തെ സ്വദേശികളും വിദേശികളും സൗദി ആരോഗ്യ മന്ത്രാലയത്തിലെ സർവീസ് സെൻ്ററിലേക്ക് 14 ലക്ഷത്തിൽ പരം കാളുകൾ ചെയ്തതായി സൗദി പ്രസ്സ് ഏജൻസി വെളിപ്പെടുത്തി.
ആരോഗ്യ മന്ത്രാലയത്തിലെ ഹെല്പ് ലൈനായ 937 എന്ന നംബറിലെക്കാണു വെറും ഒരു മാസത്തിനുള്ളിൽ ഇത്രയുമധികം കാളുകൾ വന്നിട്ടുള്ളത്.
ഡോക്ടർമാരും ക്ളൈൻ്റ് സർവീസ് സ്പെഷ്യലിസ്റ്റുകളുമടക്കം 1000 ത്തിലധികം പേരാണു ആരോഗ്യ മന്ത്രാലയത്തിലെ ഹെല്പ് ലൈനിൽ ജോലി ചെയ്യുന്നത്.
വിവിധ വഴികളിലൂടെ തുടർച്ചയായി 24 മണിക്കൂറും ഹെല്പ് ലൈൻ നംബറായ 937 വഴി അന്വേഷകർക്ക് സേവനങ്ങളും നിർദ്ദേശങ്ങളും ലഭ്യമാകും.
സെൽഫ് ക്വാറൻ്റൈൻ സംബന്ധിച്ചും വൈറസ് പകരുന്ന മറ്റു രീതികളെക്കുറിച്ചുമടക്കം വിവിധ രീതികളിലുള്ള സംശയങ്ങളാണു വിളിക്കുന്നവർക്കുണ്ടായിരുന്നത്.
സൗദിയിലെ സ്വദേശികൾക്കും വിദേശികൾക്കും വലിയ സഹായമാണു 937 എന്ന ആരോഗ്യ മന്ത്രാലയ ഹെല്പ് ലൈൻ നംബർ വഴി ലഭ്യമാകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa