Tuesday, November 26, 2024
Saudi ArabiaTop Stories

ഖുർആനിൽ ചന്ദ്രനെക്കുറിച്ച് എത്ര തവണ പരാമർശിച്ചിട്ടുണ്ട് ? ചോദ്യം സൗദി രാജകുമാരനോടാണ്

സൗദി രാജകുമാരൻ്റെ ബഹിരാകാശ വിജ്ഞാനം ടെസ്റ്റ് ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചപ്പോൾ രാജകുമാരനു നേരെ ചോദ്യ ശരങ്ങളെറിഞ്ഞ് വിദ്യാർഥി പ്രതിഭകൾ.

എന്നാൽ കുട്ടികൾ ചോദിച്ച ഓരോ ചോദ്യത്തിനും കൃത്യമായി മറുപടി പറഞ്ഞ് കയ്യടി നേടി തൻ്റെ അറിവിൻ്റെ ആഴം തുറന്ന് കാട്ടി രാജകുമാരനും.

എം ബി സി ചാനലിലെ ‘ഗസ്റ്റ് ഓഫ് ദ ക്ളാസ്’ എന്ന പരിപാടിയിലായിരുന്നു അതിഥിയായി സൗദി സ്പേസ് അതോറിറ്റി പ്രസിഡൻ്റ് കൂടിയായ സുൽത്താൻ ബിൻ സല്മാൻ രാജകുമാരൻ എത്തിയത്.

ഏറ്റവും അവസാനത്തെ അറബ് ബഹിരാകാശ സഞ്ചാരി, ഭൂമിയുടെ വലിപ്പം, സൂര്യൻ്റെ യഥാർത്ഥ കളർ, ഖുർആനിൽ ചന്ദ്രനെക്കുറിച്ച് എത്ര തവണ പരാമർശിച്ചിട്ടുണ്ട് തുടങ്ങി കുട്ടികൾ ചോദിച്ച നിരവധി ചോദ്യങ്ങൾക്ക് രാജകുമാരൻ ഉത്തരം നൽകിയത് കുട്ടികൾക്ക് ഏറെ ആവേശം പകർന്നു.

ബഹികാരാകാശത്തെത്തിയ ആദ്യത്തെ അറബ് പൗരൻ, ബഹിരാകാശത്തെത്തിയ ആദ്യത്തെ മുസ് ലിം, തുടങ്ങിയ പദവികൾ സ്വന്തമാക്കിയിട്ടുള്ളയാളാണു സുൽത്താൻ ബിൻ സല്മാൻ രാജകുമാരൻ

1985 ജൂൺ 17 നായിരുന്നു അറബ് ലോകത്തിൻ്റെ യശസ്സ് ഉയർത്തിക്കൊണ്ട് സുൽതാൻ ബിൻ സല്മാൻ രാജകുമാരൻ ബഹിരാകാശത്തേക്ക് പറന്നത്.

ആ സമയത്ത് സൗദി ഭരണാധികാരിയായിരുന്ന ഫഹദ് രാജാവ് തൻ്റെ സഹോദരൻ സല്മാൻ രാജാവിൻ്റെ പുത്രൻ കൂടിയായ സുൽത്താൻ ബിൻ സല്മാൻ രാജകുമാരനെ ഏറെ അഭിമാനത്തോടെ അഭിനന്ദിക്കുന്ന ദൃശ്യങ്ങൾ അറബ് ലോകത്ത് ശ്രദ്ധേയമായിരുന്നു.

സുൽത്താൻ ബിൻ സൽമാൻ രാജകുമാരനോട് കുട്ടികൾ ചോദ്യങ്ങൾ ചോദിക്കുന്ന വിഡിയോ കാണാം https://youtu.be/BCvBrOz5PJc

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്