സ്വകാര്യ മേഖലയിൽ തൊഴിലാളികൾക്ക് ശമ്പളം മുടക്കരുതെന്ന് ശൂറാ കൗൺസിൽ
മസ്കറ്റ്: ഒമാനിലെ സ്വകാര്യ മേഖലയിൽ തൊഴിലാളികൾക്ക് ശമ്പളം മുടക്കരുതെന്ന് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു. ചില സ്വകാര്യ മേഖല കമ്പനികൾ ആരോഗ്യ ഐസൊലേഷൻ (കോറന്റൈൻ) കാലത്തെ ശമ്പളം കട്ട് ചെയ്യുന്നതായി അടക്കമുള്ള പരാതികൾ കൗൺസിലിന്റെ മുന്നിൽ എത്തിയിരുന്നു.
പരാതികൾ പരിശോധിച്ച ഷൂറാ കൗൺസിൽ തൊഴിലാളികൾക്കുള്ള ശമ്പളം കുറക്കാൻ പാടില്ലെന്നും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് കൃത്യമായ ശമ്പളം നൽകണമെന്നും പറഞ്ഞു.
കൊറോണ വൈറസ് (COVID-19) ന്റെ പാശ്ചാത്തലത്തിൽ ഞായറാഴ്ച കൂടിയ മജ്ലിസ് അൽഷൂറ സ്ഥിതിഗതികൾ ചർച്ച ചെയ്തു.
രോഗബാധിതരായ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനും വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾക്കുമായി ബന്ധപ്പെട്ട വകുപ്പുകൾ ഈ വിഷയത്തിൽ സ്വീകരിച്ച നടപടിക്രമങ്ങൾ കൗൺസിൽ പരിശോധിച്ചു.
കൊറോണ വൈറസ് വ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ ഏറ്റെടുക്കുന്ന നടപടിക്രമങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളെ സഹായിക്കുന്നതിന് ആവശ്യമായ നിരവധി ശുപാർശകൾ മജ്ലിസ് അൽ ഷൂറ ഓഫീസ് അംഗീകരിച്ചു.
മജ്ലിസ് ഓഫീസിലെ പത്താമത്തെ മീറ്റിംഗിലാണ് ചർച്ചകൾ നടന്നത് (2019-2020 വരെ) സെഷനിൽ മജ്ലിസ് അൽ ഷൂറ ചെയർമാൻ ഖാലിദ് ബിൻ ഹിലാൽ അൽ മവാലി അധ്യക്ഷത വഹിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa