Monday, November 18, 2024
QatarTop Stories

കോവിഡ്-19: കൂട്ടം കൂടിയാൽ ഖത്തറിൽ രണ്ട് ലക്ഷം പിഴയും 3 വർഷം തടവും

ഖത്തറില്‍ കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുഇടങ്ങളില്‍ കൂട്ടം കൂടുന്നവർക്ക് വൻ പിഴയും തടവും.

മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്.

കഫ്തീരിയകൾ, കോർണിഷ് എന്നിവിടങ്ങളിൽ കൂട്ടം കൂടി നിൽക്കുക, വീട്,താമസ സ്ഥലങ്ങൾ, കെട്ടിടങ്ങൾ പോലുള്ളവയുടെ മുകളിൽ പ്രാർത്ഥനകൾ സംഘടിപ്പിക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യൽ, പള്ളികൾക്ക് മുന്നിൽ കൂട്ടമായി പ്രാർത്ഥിക്കൽ എന്നിവയെല്ലാം മന്ത്രാലയം വിലക്കിയിട്ടുണ്ട്.

മന്ത്രാലയം ഇറക്കിയ പോസ്റ്ററിൽ ഇത്തരം കാര്യങ്ങളെല്ലാം കുറ്റകൃത്യമാണെന്നും പിടിക്കപ്പെട്ടാൽ മൂന്ന് വർഷം തടവോ രണ്ട് ലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാമെന്നും വ്യക്തമാക്കുന്നു.

അതിനിടെ കഴിഞ്ഞ ദിവസം ഖത്തറിൽ 44 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa