Monday, November 18, 2024
Saudi ArabiaTop Stories

കൊറോണക്കെതിരെ വാക്സിൻ കണ്ടെത്തുന്നതിനുളള പരീക്ഷണത്തിനു വൈറസ് ശരീരത്തിൽ ഏറ്റു വാങ്ങാൻ തയ്യാറായി സൗദി യുവാക്കൾ; റിയാദിൽ പരീക്ഷണങ്ങൾ പുരോഗമിക്കുന്നു

ജിദ്ദ: കോവിഡ്19 നെതിരെയുള്ള വാക്സിൻ കണ്ടു പിടിക്കുന്നതിനായി സൗദി നാഷണൽ ഗാർഡിലെ കിംഗ് അബ്ദുല്ല സെൻ്റർ ഫോർ മെഡിക്കൽ റിസർച്ച് പരീക്ഷണങ്ങൾ നടത്തുന്നു.

രണ്ട് ഘട്ടങ്ങളിലായി ആരോഗ്യമുള്ള വളണ്ടിയർമാരിലാണു പരീക്ഷണങ്ങൾ നടത്തുന്നത്. ഒന്നാം ഘട്ടം ഓക്സ്ഫോർഡിലും രണ്ടാം ഘട്ടം റിയാദിലുമാണു നടക്കുന്നത്.

ഓക്സ്ഫോർഡിൽ വെച്ച് നടത്തുന്ന ഒന്നാം ഘട്ട പരീക്ഷണത്തിന്റെ ഫലങ്ങൾ ശുഭ സൂചനയാണു നൽകുന്നത്.

റിയാദിൽ വെച്ച് നടന്ന രണ്ടാം ഘട്ടത്തിൽ 8 ആരോഗ്യമുള്ള വളണ്ടിയർമാരിലാണു പരീക്ഷണം നടക്കുന്നത് .

കഴിഞ്ഞ രണ്ടാഴ്ചകളിലായിൽ ഈ എട്ട് വളണ്ടിയർമാരിൽ വൈറസ് ചെറിയ അളവിൽ കുത്തി വെച്ച് വാക്സിൻ നൽകിയാണു പരീക്ഷണ വിധേയരാ ക്കുന്നത് .

സെക്കൻ്റ് ബാച്ച് വളണ്ടിയർമാരിൽ ഈ ആഴ്ച പരീക്ഷണം നടത്തും. ആകെ 24 വളണ്ടിയർമാരിലാണു പരീക്ഷണങ്ങൾ നടത്തുന്നത്.

പരീക്ഷണത്തിനായി വൈറസ് ശരീരത്തിൽ ഏറ്റു വാങ്ങാൻ സ്വയം തയ്യാറായ സൗദി യുവാക്കളുടെ ധീരതയും സമർപ്പണവും നിറഞ്ഞ മനസ്സിനെ ഈ സന്ദർഭത്തിൽ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

നിലവിലെ അവസ്ഥയിൽ നമ്മൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി സ്വയം പരീക്ഷണത്തിനു സജ്ജമാകൽ തൻ്റെ കടമയാണെന്നാണു ഒരു വളണ്ടിയർ പറഞ്ഞത്

നേരത്തെ മിഡിലീസ്റ്റിൽ ഭീഷണി ഉയർത്തിയിരുന്ന കൊറോണ വൈറസായിരുന്ന മെർസിനുള്ള വാക്സിൻ്റെ അടിസ്ഥാനത്തിലാണു കോവിഡ് 19 നെതിരെയുള്ള വാക്സിൻ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണം നടക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്