Sunday, November 17, 2024
GCCQatarTop Stories

കോവിഡ്: ഖത്തറിൽ രോഗം ബാധിച്ചവരുടെ എണ്ണം 693 ആയി

ഖത്തറില്‍ 59 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ ഖത്തര്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ഖത്തറിൽ രോഗം ബാധിച്ചവരുടെ എണ്ണം 693 ആയി ഉയർന്നു.

ബ്രിട്ടനിൽ നിന്ന് രാജ്യത്തേക്ക് വന്നവരാണ് രോഗബാധിതരിൽ ചിലർ. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരാണ് ബാക്കിയുള്ളവര്‍.

മൂന്ന് പേര്‍ കൂടി പുതുതായി രോഗവിമുക്തി നേടി. ഇതോടെ മൊത്തം രോഗം ഭേദമായവരുടെ എണ്ണം 51 ആയി.

20058 പേരെയാണ്ഖത്തറിൽ രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa