Sunday, November 17, 2024
OmanTop Stories

ഏപ്രിൽ 1 മുതൽ ഒമാനിൽ യാത്രാ നിയന്ത്രണം.

മസ്കറ്റ്: ഒമാനിൽ നാളെ മുതൽ യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു. ഒരു ഗവർണേറ്റിൽ നിന്ന് മറ്റൊരു ഗവർണേറ്റിലേക്ക് പോകുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കോവിഡ്-19 വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും ഇനി ഒരു ഗവർനേറ്റിൽ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ ശക്തമായ പരിശോധനാ നടപടികൾ നേരിടേണ്ടിവരും.

നാളെ ഏപ്രിൽ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. പൗരന്മാരും രാജ്യത്തെ താമസക്കാരും നിർബന്ധമായും അവരുടെ സിവിൽ, വർക്ക് പെർമിറ്റ് കാർഡുകൾ കയ്യിൽ കരുതിയിരിക്കണം എന്നും മന്ത്രാലയം അറിയിച്ചു.

സുൽത്താനേറ്റിന്റെ സായുധ സേനയും റോയൽ പോലീസും ചേർന്നുള്ള ചെക്ക്പോയിന്റ് പരിശോധനകൾ വഴി പൗരന്മാരുടെയും വിദേശികളുടേയും യാത്രകൾ നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് ഒരു ഓൺലൈൻ സ്റ്റേറ്റ്മെന്റിലൂടെ സേന വ്യക്തമാക്കി.

കൊറോണ Covid19 വ്യാപനം നിയന്ത്രിക്കുന്നതിനും കൈകാര്യം ചെയ്യാനും ചുമതലയുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചായിരിക്കും ഇത് പ്രവർത്തിക്കുന്നതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു

യാത്രാവിലക്ക് ബാധിക്കാത്തവർ ആരൊക്കെ:-

പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് ജോലിയുടെ ഭാഗമായി രണ്ട് ഗവർണേറ്റുകൾക്കിടയിൽ സഞ്ചരിക്കണമെങ്കിൽ വകുപ്പ് മേധാവികളുടെ അനുമതിപ്രകാരം യാത്രചെയ്യാം.

ആംബുലൻസും എമർജൻസി വാഹനങ്ങളും സൈനിക, സുരക്ഷാ വാഹനങ്ങളും.

രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ഭക്ഷണവും നിത്യോപയോഗ സാധനങ്ങളും എത്തിക്കുന്ന വാഹനങ്ങൾ.

നിർമാണ വാണിജ്യ സാമഗ്രികളും എണ്ണ ഉത്പന്നങ്ങളും പോലുള്ളവ കൊണ്ടുപോകുന്ന വാഹനങ്ങൾ

പ്രവാസികളുടേയോ പൗരന്മാരുടേയോ വളരെ അത്യാവശ്യമായ യാത്രകൾക്കും അനുമതി ലഭിക്കും. സെക്യുരിറ്റി പോയിന്റുകളിലെ ഉദ്യോഗസ്ഥരുടെ അനുമതി ആവശ്യമാണ്.

പൊതു താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പരമോന്നത സമിതി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് ആംഡ് ഫോഴ്സ് പൊതു ജനങ്ങളോട് അഭ്യാർത്ഥിച്ചു. വളരെ അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് പുറത്തിറങ്ങരുതെന്നും അവർ കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa