കോവിഡ്: 10 ഇന്ത്യക്കാരടക്കം കുവൈറ്റിൽ 23 പുതിയ കേസുകൾ, ബഹറൈനിൽ 52
ബഹ്റൈനിൽ 52 പേർക്ക് കൂടി പുതുതായി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 268 ആയി.
295 പേരാണ് രാജ്യത്ത് ഇതുവരെയായി രോഗവിമുക്തി നേടിയത്. നിലവിൽ ചികിത്സയിലുള്ള 268 രോഗികളിൽ 2 പേർ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതിനകം രാജ്യത്ത് 33,282 പേർക്കാണ് കോവിഡ് പരിശോധന നടന്നത്. രാജ്യത്ത് വിവിധയിടങ്ങളിൽ ഇന്നും സാമ്പിളുകൾ പരിശോധിച്ചുള്ള രോഗനിർണയം നടന്നു.
കുവൈത്തിൽ 23 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 10 പേർ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 289 ആയി.
രോഗീസമ്പർക്കം വഴിയാണ് ഇന്ത്യക്കാർക്ക് വൈറസ് ബാധിച്ചത്. കോവിഡ്-19 ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 35 ആയി. ബാക്കിയുള്ളവർ പതിനൊന്ന് കുവൈത്ത് പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരന്മാരും ആണ്.
83 വയസ്സുള്ള കുവൈത്തി വനിതയടക്കം രാജ്യത്ത് ഇതുവരെ 73 പേരാണ് രോഗ മുക്തരായത്. ഇപ്പോൾ ചികിത്സയിലുള്ള 216 രോഗികളിൽ 13 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa