ഈ വർഷം ഹജ്ജ് നടക്കുമോ? സൗദി മന്ത്രി വിശദീകരണം നൽകി
മക്ക: ഈ വർഷത്തെ ഹജ്ജ് സാഹചര്യങ്ങളെക്കുറിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ: മുഹമ്മദ് സ്വാലിഹ് ബിൻ ത്വാഹിർ ബന്ദൻ വിശദീകരണം നൽകി.
നിലവിലെ സാഹചര്യത്തിൽ ഈ വർഷത്തെ ഹജ്ജിനെക്കുറിച്ച് നിരവധിയാളുകൾ സംശയങ്ങൾ ആരായുന്നുണ്ടെന്ന് പ്രമുഖ ചാനൽ റിപ്പോർട്ടർ പറഞ്ഞപ്പോഴായിരുന്നു ഹജ്ജ ഉംറ മന്ത്രി വിശദീകരണം നൽകിയത്.
സൗദി അറേബ്യ എല്ലാ സാഹചര്യങ്ങളിലും തീർത്ഥാടകർക്ക് സേവനം നൽകുന്നതിനു ഒരുക്കമാണ്. ഏന്നാൽ നിലവിലെ അവസ്ഥയിൽ ലോകം പകർച്ചാ വ്യാധിയിലൂടെയാണു കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.
തീർഥാടകരുടെയും പൊതു ജനങ്ങളുടെയും സുരക്ഷ മുൻ നിർത്തി കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നത് വരെ ഹജ്ജ് സംബന്ധിച്ച കരാറുകളിൽ ധൃതി വെക്കേണ്ടതില്ലെന്നാണു തങ്ങൾ മുസ് ലിം ലോകത്തോട് പറഞ്ഞിട്ടുള്ളതെന്നാണു മന്ത്രി അറിയിച്ചത്.
വിമാനങ്ങൾ നിർത്തിയത് മൂലം കുടുങ്ങിപ്പോയ 1200 തീർത്ഥാടകർക്ക് ഹജ്ജ് ഉംറ മന്ത്രാലയം വേണ്ട സംരക്ഷണം നൽകിയിട്ടുണ്ട്.
കൊറോണ സാഹചര്യത്തിൽ ഉംറ വിസ സ്റ്റാംബ് ചെയ്യുകയും ഉംറ ചെയ്യാൻ സാധിക്കാതെ വരികയും ചെയ്തവർക്ക് പണം തിരികെ നൽകിയിട്ടുണ്ട്.
തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകാനായി ആരോഗ്യ മന്ത്രാലയവുമായി മികച്ച സഹകരണമാണുള്ളത് എന്നും ഡോ: ബന്ദൻ അറിയിച്ചു.
ആഗോള തലത്തിൽ കൊറോണ വ്യാപകമായ സന്ദർഭത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടനം നിർത്തി വെക്കുകയാണു സൗദി അറേബ്യ ചെയ്തത്.
ഉംറ തീർത്ഥാടനത്തിനു വേണ്ടി പണം മുടക്കുകയും ഉംറ നിരവ്വഹിക്കാൻ സാധിക്കാതെ വരികയും ചെയ്തവർക്ക് പണം തിരികെ നൽകുമെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa