Saturday, April 19, 2025
OmanTop Stories

ഒമാനിൽ 18 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 34 പേർ രോഗത്തിൽ നിന്ന് മുക്തരായി.

ഒമാനിൽ 18 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മൊത്തം വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 210 ആയി.

ഇതുവരെ 34 പേരാണ് ഒമാനിൽ അസുഖത്തിൽ നിന്ന് മുക്തി പ്രാപിച്ചത്. മസ്കത്തിലെ സ്വദേശി വൃദ്ധന്റെ മരണത്തോടെ ഒമാനിൽ ആദ്യ കോവിഡ് മരണം ചൊവ്വാഴ്ച സ്ഥിരീകരിച്ചു.

നിർബന്ധമായും സാമൂഹിക അകലം പാലിക്കണമെന്നും അത്യാവശ്യക്കാർ അല്ലാത്തവർ വീടുകൾക്ക് പുറത്തിറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.

അതിനിടെ മത്രയിൽ കടുത്ത യാത്രാ നിയന്ത്രണങ്ങൽ ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa