Friday, November 15, 2024
QatarTop Stories

നന്മയുള്ള ഖത്തർ; സൂഖുകൾക്ക് 4 മാസം വാടകയിളവ്.

ദോഹ: കച്ചവടക്കാർക്കും വാടകക്കാർക്കും വറുതിയുടെ നാളുകളിൽ ആശ്വാസമായി ഖത്തറിൽ സൂഖുകളിൽ 4 മാസ വാടക ഒഴിവാക്കി.

ഖത്തറില്‍ കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ സാമ്പത്തികമായി തകർന്നവർക്ക് ആശ്വാസമായി സൂഖ് വാഖിഫുള്‍പ്പെടെ ഏതാനും മേഖലകളിലെ കടകള്‍ക്കാണ് വാടകയിളവ് അനുവദിച്ചത്.

സൂഖ് വാഖിഫിന് പുറമെ, അല്‍ വഖ്റ സൂഖ്, അല്‍ ഖോര്‍ സൂഖ്, സൂഖ് വാഖിഫിനോട് ചേര്‍ന്നുള്ള ഫലേ, അസീരി മാര്‍ക്കറ്റുകള്‍, നജാദ മാര്‍ക്കറ്റ്, നാസര്‍ ബിന്‍ സെയ്ഫ് മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ പ്രൈവറ്റ് എഞ്ചിനീയറിങ് ഓഫീസിന് കീഴിലുള്ള മേഖലകളിലെ ഷോപ്പുകള്‍ക്കാണ് നാല് മാസത്തേക്ക് വാടകയിളവ് പ്രഖ്യാപിച്ചത്.

കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയും സർക്കാറിന്റെ നിർദ്ദേശാനുസരണം ദുരിതാശ്വാസത്തിൽ ഭാഗവാക്കാവാനുമാണ് ഷോപ്പ് നടത്തിപ്പുകാര്‍ക്ക് വാടക ഒഴിവാക്കിക്കൊടുക്കുന്നതെന്ന് പ്രൈവറ്റ് എഞ്ചിനീയറിങ് ഓഫീസിലെ ഓള്‍ഡ് മാര്‍ക്കറ്റ്സ് ഡിവിഷന്‍ വിഭാഗം മേധാവി മുഹമ്മദ് അല്‍ സലീം പറയുന്നു.

അതിനിടെ ഖത്തറിൽ കോവിഡ് മരണം രണ്ടായത് കൂടുതൽ ജാഗ്രതയിലേക്ക് സർക്കാറിനെ നയിക്കാൻ നിർബന്ധിതമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa