Friday, November 15, 2024
KuwaitTop Stories

കൊറോണ പ്രതിരോധ ഫണ്ട്; കുവൈറ്റ് അമീർ 16 ദശലക്ഷം ഡോളർ സംഭാവന ചെയ്തു.

കുവൈറ്റ് സിറ്റി: കൊറോണ വ്യാപനം അധികരിക്കുന്ന സാഹചര്യത്തിൽ അതിനെ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി അടുത്തിടെ കുവൈറ്റ് ആരംഭിച്ച ഫണ്ടിലേക്ക് കുവൈറ്റ് അമീർ 5 ദശലക്ഷം കുവൈറ്റ് ദിനാർ സംഭാവന ചെയ്തു.

അൽ സബ ഫാമിലിക്ക് വേണ്ടി അമീർ ശൈഖ് സബ അൽ അഹ്മദ് അൽ ജാബിർ അൽ സബയാണ് കുവൈറ്റിന്റെ കോവിഡ് പ്രതിരോധങ്ങൾക്ക് ശക്തി പകർന്ന് സംഭാവന നൽകിയത്.

മന്ത്രി ശൈഖ് അലി ജറാ അൽ സബ ഇന്നലെ ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.

ഈ മഹാമാരി പ്രിയ രാഷ്ട്രത്തിനു മാത്രമല്ല ലോകമെമ്പാടും അവസാനിക്കട്ടെ എന്നദ്ദേഹം പ്രാർത്ഥിച്ചു. കുവൈറ്റിനു ശാശ്വത സുരക്ഷയും സമൃദ്ധിയും നേരുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.

അതിനിടെ കുവൈറ്റിൽ 24 ഇന്ത്യക്കാരുൾപ്പെടെ 28 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ്-19 ബാധിതരുടെ എണ്ണം 317 ആയി.

ഇതിൽ 80 പേർക്ക് രോഗം സുഖമായിട്ടുണ്ട്. ഇപ്പോൾ ചികിത്സയിലുള്ളത് 237 പേരാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa