റി എൻട്രിയിൽ പോയവരുടെ ഇഖാമകളും ഓട്ടോമാറ്റിക്കായി 3 മാസത്തേക്ക് പുതുക്കും
ജിദ്ദ: സൗദിയിൽ നിന്ന് റി എൻട്രി വിസയിൽ സ്വദേശങ്ങളിലേക്ക് പോകുകയും വിമാന സർവീസുകൾ നിർത്തലാക്കിയത് മൂലം തിരിച്ച് വരാനാകാതെ റി എൻട്രി വിസക്ക് പുറമേ ഇഖാമ കാലാവധിയും അവസാനിച്ചവർക്ക് ആശ്വാസമായിക്കൊണ്ട് ജവാസാത്ത് അറിയിപ്പ്.
തൻ്റെ ചെറുകിട സ്ഥാപനത്തിലെ 4 തൊഴിലാളികളുടെ ഇഖാമയും 3 മാസത്തേക്ക് ഫീസില്ലാതെ പുതുക്കുമോ എന്ന് ഒരാൾ ചോദിച്ചപ്പോഴാണു ജവാസാത്ത് മറുപടി നൽകിയത്.
ട്രേഡ് പ്രഫഷനുകളുള്ള, സൗദിക്ക് അകത്തും പുറത്തുമുള്ള എല്ലാ വിദേശികളുടെയും ഇഖാമകൾ ജവാസാത്തുമായി ബന്ധപ്പെടാതെ തന്നെ ഓട്ടോമാറ്റിക്കായി പുതുക്കും എന്നാണു ജവാസാത്ത് മറുപടി നൽകിയിട്ടുള്ളത്.
2020 മാർച്ച് 18 നും 2020 ജൂൺ 30 നും ഇടയിൽ കാലാവധി കഴിയുന്ന ഇഖാമകളായിരിക്കും ഇങ്ങനെ ഫീസില്ലാതെ സൗജന്യമായി 3 മാസം പുതുക്കി നൽകുക.
അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തലാക്കിയത് മൂലം നിശ്ചിത അവധിക്കുള്ളിൽ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ വരികയും അതോടൊപ്പം ഇഖാമ എക്സ്പയർ ആകുകയും ചെയ്ത നിരവധി പ്രവാസി സുഹൃത്തുക്കൾക്ക് വലിയ അനുഗ്രഹമായിരികും ഈ നടപടി.
അതേ സമയം സൗദിയിൽ ഓഫർ കൊടുത്ത പോലെ നാട്ടിലുള്ളവരുടെ റി എൻട്രി വിസയുടെ കാര്യത്തിലും പ്രത്യേക തീരുമാനം വരുമെന്ന പ്രതീക്ഷയിലാണു ആയിരക്കണക്കിനു പ്രവാസികൾ.
സൗദിയിൽ ഉപയോഗിക്കാത്ത റി എൻട്രി വിസകൾ സൗജന്യമായി 3 മാസത്തേക്ക് കൂടി നീട്ടി നൽകുമെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു ജവാസാത്ത് സിസ്റ്റത്തെ സമീപിക്കേണ്ടതില്ല. ഓട്ടോമാറ്റിക്ക് ആയി പുതുക്കി നൽകുകയാണു ചെയ്യുക.
നിലവിൽ ജവാസാത്ത് അധികൃതരോട് നാട്ടിലുള്ളവരുടെ എക്സ്പയർ ആയ റി എൻട്രി പുതുക്കുന്നതിനെക്കുറിച്ച് സംശയങ്ങൾ ചോദിക്കുംബോൾ റി എൻട്രി വിസകൾ എക്സ്പയർ ആയാൽ ചെയ്യേണ്ട നേരത്തെ നിലവിലുള്ള നടപടികൾക്കുള്ള ഫോറിൻ മിനിസ്റ്റ്രിയുടെ ലിങ്ക് ആണു നൽകുന്നത്.
സ്പോൺസർ വഴി റി എൻട്രി പുതുക്കൽ പലർക്കും എളുപ്പമാകില്ലെന്നാണു പല പ്രവാസികളുടെയും പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അത് കൊണ്ട് തന്നെ വിമാന സർവീസുകളെല്ലാം പുനരാരംഭിക്കുന്നതോടെ കൂടുതൽ എളുപ്പമുള്ള നടപടികൾ സൗദി അധികൃതർ പ്രഖ്യാപിച്ചേക്കും എന്ന പ്രതീക്ഷയിലാണു അവധിയിലെത്തി വിസ തീരാറായ നിരവധി പ്രവാസികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa