കോവിഡ്: ആദ്യദിനം റഡാറിൽ കുടുങ്ങിയ വാഹനങ്ങൾക്ക് പിഴയില്ല
ദുബായ്: കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച യാത്രാ വിലക്ക് മറികടന്ന് ദുബായിൽ പുറത്തിറങ്ങിയവർക്ക് ആദ്യ ദിവസത്തെ പിഴ ഒഴിവാക്കി.
ആദ്യ ദിനം ശ്രദ്ധയില്ലാതെ പുറത്തിറങ്ങിയവർക്കാണ് ആശ്വാസവാർത്ത എത്തിയത്. 24 മണിക്കൂർ യാത്രാവിലക്ക് നിലവിൽ വന്ന ഏപ്രിൽ 4 മുതൽ ഏപ്രിൽ 5 വരെ റഡാറിൽ കുടുങ്ങിയ വാഹനങ്ങൾക്കാണ് പിഴ ഒഴിവാക്കുന്നത്.
ഇവരിൽ നിന്ന് പിഴ ഈടാക്കില്ലെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. ഇനി മുതൽ അത്യാവശ്യത്തിനു പുറത്തിറങ്ങണമെങ്കിലും അതിനായി ദുബായ് പോലീസ് തയ്യാറാക്കിയ പ്രത്യേക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം..
പുറത്തിറങ്ങാൻ dxbpermit.gov.ae എന്ന സൈറ്റിൽ ആണ് രജിസ്റ്റർ ചെയ്യേണ്ടതെന്ന് പൊലീസ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa