ഷാർജയിൽ വിദ്യാർത്ഥികളുടെ സ്കൂൾ ബസ് ഫീസ് തിരികെ നൽകുന്നു.
ഷാർജ: ഷാർജയിലെ സ്വകാര്യ സ്കൂളുകൾ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സ്കൂൾ ബസ് ഫീസ് തിരികെ നൽകുന്നു.
കുട്ടികൾ യുഎഇയിലുടനീളമുള്ള വീടുകളിൽ നിന്ന് ഓൺലൈനിൽ വിദൂര പഠനം തുടരുന്നതിനാൽ, ബസ് ഫീസ് സംബന്ധിച്ചുള്ള രക്ഷാകർത്താക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായാണ് അധ്കൃതർ ഫീസ് തിരികെ നൽകാൻ തീരുമാനിച്ചത്.
വിദ്യാർത്ഥികൾ ഗതാഗത സൗകര്യങ്ങൾ ഒട്ടും പ്രയോജനപ്പെടുത്താത്തതിനാൽ ഈ കാലയളവിൽ സ്കൂൾ ഫീസ് ഇളവ് അല്ലെങ്കിൽ ആവശ്യമായ ഇളവുകൾ നൽകണമെന്ന് മാതാപിതാക്കൾ ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു.
അഭൂതപൂർവമായ ഈ കാലഘട്ടത്തിൽ മാതാപിതാക്കളുടെയും സ്കൂളിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നതോയിനായാണ് ഈ നിർദ്ദേശങ്ങൾ ലക്ഷ്യമിടുന്നതെന്ന് പറയപ്പെടുന്നു.
ദുബായിലെ സ്കൂൾ ഗതാഗത ഫീസ് എഴുതിത്തള്ളുന്നതിനെ സംബന്ധിച്ച് കഴിഞ്ഞ ആഴ്ച കെഎച്ച്ഡിഎ പ്രഖ്യാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa