കാൽനട യാത്രക്കാരും പുറത്തിറങ്ങാൻ രജിസ്റ്റർ ചെയ്യണം
ദുബായ്: 24 മണിക്കൂർ യാത്രാവിലക്ക് നിലനിൽക്കുന്ന ദുബൈയിൽ കാൽനട യാത്രക്കാരും വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് അനുമതി നേടണമെന്ന് ദുബൈ പോലീസ് അറിയിച്ചു.
സൈക്കിൾ യാത്രക്കാർക്കും കാൽനട യാത്രികർക്കും dxbpermit.gov.ae എന്ന വെബ്സൈറ്റിൽ ഇതിനായി സൗകര്യം ഏർപ്പെടുത്തിയിട്ടുണെന്ന് ദുബൈ പൊലീസ് അറിയിച്ചു.
പുറത്തിറങ്ങുന്നവർ എങ്ങനെയാണ് യാത്ര ചെയ്യുന്നത് എന്നാണ് സൈറ്റിൽ അടയാളപ്പെടുത്തേണ്ടത്. കാർ, ബസ്, മെട്രോ, കാൽനട, സൈക്കിൾ തുടങ്ങിയ രീതികളിലൊന്ന് രേഖപ്പെടുത്താം.
മറ്റു എമിറേറ്റുകളിലേക്ക് ദുബൈ എമിറേറ്റ് വഴി യാത്ര ചെയ്യുന്നവർ എമിറേറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്ന എമിറേറ്റ്സ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ദുബൈ-ഹത്ത റോഡ്, ദുബൈ-അൽഐൻ റോഡ്, എന്നിവ തെരഞ്ഞെടുക്കണമെന്ന് പൊലീസ് അറിയിച്ചു.
ഈ റോഡുകളിലെ റഡാറുകൾ കർഫ്യു ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa