Saturday, November 16, 2024
OmanTop Stories

ഒമാനിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് 64 ശതമാനം കുറഞ്ഞു

മസ്‌കറ്റ്: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ, ഒമാനിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവർ 64 ശതമാനം കുറഞ്ഞു.

2020 മാർച്ചിൽ ഗൂഗിളിന്റെ കമ്മ്യൂണിറ്റി മൊബിലിറ്റി റിപ്പോർട്ട് അനുസരിച്ച് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.

റെസ്റ്റോറന്റുകളിലേക്കും ഫാർമസികളിലേക്കും പോകുന്നത് 35% കുറഞ്ഞു, റീട്ടെയിലുകളും വിനോദ സൈറ്റുകളും സന്ദർശിക്കുന്നത് 52% കുറഞ്ഞു, പൊതുഗതാഗതം ഉപയോഗിക്കുന്നത് 64% കുറഞ്ഞു.

പാർക്കുകളും പൊതു സ്ഥലങ്ങളും സന്ദർശിക്കുന്നത് 41 ശതമാനമായി കുറഞ്ഞിട്ടുണ്ട്, പാർപ്പിട പ്രദേശങ്ങളിൽ താമസിക്കുന്നത് 17 ശതമാനവും  ജോലിസ്ഥലങ്ങളിലേക്ക് പോകുന്നത് 34 ശതമാനവും കുറഞ്ഞു.

കോവിഡ് 19 വ്യാപിച്ചതിന്റെ ഫലമായി ഒമാനിലെ പൗരന്മാരും താമസക്കാരും താമസ സ്ഥലങ്ങളിൽ തന്നെ തുടരുന്നതുകൊണ്ടാണ് ഈ മാറ്റം എന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa