24 മണിക്കൂർ കർഫ്യൂ നടപ്പിലാക്കാത്ത സൗദിയിലെ മറ്റു മുഴുവൻ പ്രദേശങ്ങളിലും കർഫ്യൂ സമയം നീട്ടി
ജിദ്ദ: കോവിഡ്19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി സൗദി ആഭ്യന്തര മന്ത്രാലയം കൂടുതൽ നടപടികളിലേക്ക് നീങ്ങുന്നു.
കഴിഞ്ഞ ദിവസവും അതിനു മുംബും 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ച സ്ഥലങ്ങൾ ഒഴികെയുള്ള ബാക്കിയുള്ള രാജ്യത്തെ എല്ലാ ഭാഗങ്ങളിലും കർഫ്യൂ സമയം വൈകുന്നേരം 3 മണി മുതൽ രാവിലെ 6 മണി വരെയാക്കി നിശ്ചയിച്ചു. നീട്ടിയ കർഫ്യൂ സമയം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
നിയമ നടപടികളോട് സഹകരിക്കണമെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സംരക്ഷണവും സുരക്ഷയും മുൻ നിർത്തിയാണു വിവിധ നടപടികൾ സ്വീകരിക്കുന്നതെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
കഴിഞ്ഞ ദിവസം റിയാദ്, ദമാം, തബൂക്ക്, ദഹ്രാൻ, ഹുഫൂഫ് തുടങ്ങിയ പട്ടണങ്ങളിലും ജിദ്ദ, ത്വാഇഫ്, ഖതീഫ്, ഖോബാർ തുടങ്ങിയാ ഗവർണ്ണറേറ്റുകളിലും 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.
കർഫ്യൂ നിയമം ലംഘിക്കുന്നവർക്ക് 10,000 റിയാൽ പിഴയും ആവർത്തിക്കുന്നവർക്ക് ഇരട്ടി തുക പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa