സാമ്പത്തിക കുറ്റവാളികളെ വിട്ടയക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്
റിയാദ്: സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ സൗദി ജയിലുകളിൽ കഴിയുന്നവരെ വിട്ടയക്കാന്‍ തിരുഗേഹങ്ങളുടെ സേവകൻ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ടാണ് തീരുമാനം.
രാജ്യത്തെ ജയിലുകള്‍ സാമ്പത്തിക കുറ്റങ്ങളുടെ ഭാഗമായി തടവില്‍ കഴിയുന്നവരെ താൽക്കാലികമായി വിട്ടയക്കാനാണ് ഉത്തരവില്‍ പറയുന്നത്.
അറസ്റ്റ് വാറന്റുകൾ ഇലക്ട്രോണിക് സിസ്റ്റത്തിൽ നിന്ന് എടുത്തുകളഞ്ഞതായും നിയമം നടപ്പാക്കാൻ എൻഫോഴ്‌സ്‌മെന്റ് അതോറിറ്റിയെ അറിയിച്ചതായും ജുഡീഷ്യറിയുടെ സുപ്രീം കൗൺസിൽ പ്രസിഡന്റായ നീതിന്യായ മന്ത്രി സ്ഥിരീകരിച്ചു.
ഇവരുടെ കേസുകളില്‍ കോടതി ഉത്തരവിറക്കരുതെന്നും കോവിഡിന്റെ പുതിയ സാഹചര്യത്തില്‍ താൽക്കാലികമായി വിട്ടയക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
മലയാളികളടക്കം നിരവധി പ്രവാസികൾ സാമ്പത്തിക കേസുകളില്‍ ജയിലിലുണ്ട്. ജാമ്യം നിന്ന് കുടുങ്ങിയവർക്കും ആശ്വാസമാകുന്നതാണ് തീരുമാനം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa