Friday, November 15, 2024
QatarTop Stories

ഖത്തറിൽ പ്രവാസികൾക്കും ഇനി ഫോണിലൂടെ ചികിത്സ, മരുന്ന് വീടുകളിലെത്തും


ഖത്തർ ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ഫോണിലൂടെയുള്ള ചികിത്സ വഴി ഇനി മുതല്‍ പ്രവാസികള്‍ക്കും മരുന്ന് താമസസ്ഥലങ്ങളിലെത്തും.

കോവിഡ്-19 ന്റെ സാഹചര്യത്തിൽ ഇതര രോഗങ്ങൾക്ക് ആസ്പത്രികളിൽ ചികിത്സക്ക് എത്തുന്നവർ വഴി രോഗം പകരാതിരിക്കാനാണ് ഖത്തറിലെ പൊതുമേഖലാ ആരോഗ്യപരിചരണ വിഭാഗമായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍ സെന്‍റര്‍ തുടങ്ങിയത്.

പോസ്റ്റല്‍ സര്‍വീസ് വഴി രോഗികളിലേക്ക് മരുന്ന് എത്തുന്ന സംവിധാനം അടുത്തയാഴ്ച്ച മുതലാണ് പ്രവാസികള്‍ക്കും ലഭ്യമാകുക, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ഉന്നത പ്രതിനിധി പറഞ്ഞു.

16000 എന്ന ടോള്‍ ഫ്രീ നമ്പറാണ് ഇതിനായി ഏർപ്പെടുത്തിയിരിക്കുന്നത്. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, കുട്ടികളുടെ വിഭാഗം, യൂറോളജി, കാര്‍ഡിയോളജി, ന്യൂറോളജി, ഇഎന്‍ടി, ഗൈനക്കോളജി, ഡയാലിസിസ് ഇങ്ങനെ പത്തോളം വിഭാഗങ്ങളിലായാണ് വിദഗ്ദ്ധ ഡോക്ടര്‍മാരുമായി ഫോണിലൂടെ സംസാരിച്ച് മരുന്ന് കുറിച്ച് വാങ്ങാൻ സംവിധാനമൊരുക്കിയിരിക്കുന്നത്.

അതിനിടെ ഖത്തറില്‍ കോവിഡ് രോഗപ്രതിരോധത്തിനായുള്ള മാസ്കുകള്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കാനുള്ള സംവിധാനം ഈ മാസത്തോടെ സജ്ജമാകും. രാജ്യത്തെ മരുന്ന് നിര്‍മ്മാണ വിഭാഗമായ ഖത്തര്‍ ഫാര്‍മയാണ് സ്വന്തമായി മാസ്കുകള്‍ നിര്‍മ്മിക്കുന്നത്.  മാസം ആറ് മില്യണ്‍ മാസ്കുകള്‍ വരെ നിർമ്മിക്കാവുന്ന വൻ പദ്ധതിയാണ് ഇത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa