ബഹ്‌റൈൻ കർഫ്യൂവിൽ ഇളവ് വരുത്തുന്നു; ഷോപ്പിങ് മാളുകൾ തുറക്കും
വെബ് ഡെസ്ക്: കർഫ്യൂ നിബന്ധനകൾ ബഹ്രൈൻ ഇളവ് വരുത്തുന്നു. ഏപ്രിൽ 9 ആം തീയതി-വ്യാഴാഴ്ച മുതൽ ഷോപ്പിംഗ് മാളുകളും ചില കടകളും തുറക്കാൻ അനുമതി നൽകിക്കഴിഞ്ഞു.
കടകളിലെ ജീവനക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്ന ഉപഭോക്താക്കളും മാസ്ക് ധരിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
കച്ചവടക്കാർ കടയിലെ ആളുകളുടെ തിരക്ക് ഒഴിവാക്കണം. കടയുടെ പരിസരങ്ങൾ ഇടക്കിടെ അണുവിമുക്തമാക്കിയിരിക്കണം.
കോവിഡ്19 സ്ഥിരീകരിച്ചതിനു പിറകെ തുടക്കത്തിൽ തന്നെ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന രാജ്യമാണു ബഹ്രൈൻ.
ഗൾഫ് രാജ്യങ്ങളിൽ സൗദി അറേബ്യക്ക് പിറകെ ഏറ്റവും കൂടുതൽ പേർ അസുഖം ഭേദമായത് ബഹ്രൈനിലാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa