സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം 3000 കടന്നു; മരണം 44 ആയി; പുതുതായി 355 രോഗികൾ
ജിദ്ദ: സൗദിയിൽ കൊറോണ ബാധിതരുടെ എണ്ണം വീണ്ടും വർധിച്ചു. ആകെ രോഗികളുടെ എണ്ണം 3287 ആയതായി സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.
പുതുതായി 355 പേർക്കാണു വൈറസ് ബാധയേറ്റിട്ടുള്ളത്. 3 മരണം കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 44 ആയി ഉയർന്നു.
അതേ സമയം പുതുതായി 35 പേർക്ക് കൂടി രോഗം ഭേദപ്പെട്ടിട്ടുണ്ട്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 666 ആയി വർധിച്ചു.
2577 കേസുകളാണു നിലവിൽ ആക്റ്റീവ് ആയുള്ളത്. 35000 ആളുകൾ ഇത് വരെ ഹോം ഐസൊലേഷനിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ മൂന്നിൽ രണ്ട് ഭാഗം പേരും ഐസൊലേഷൻ പിരീഡ് പൂർത്തീകരിക്കുകയും ആരോഗ്യവാന്മാരുമാണെന്ന് ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.
12,000 ത്തോളം പേർ ഇപ്പോഴും ഐസൊലേഷനിലാണുള്ളത്. 3,000 ത്തിലധികം പേർക്ക് ആവശ്യമായ ചികിത്സകൾ ലഭ്യമാക്കുന്നുണ്ട്. ബാക്കിയുള്ളവർ ഹോം ഐസൊലേഷനിലാണുള്ളത്.
മദീനയിൽ 89, റിയാദിൽ 83, മക്കയിൽ 78, ജിദ്ദയിൽ 45, തബൂക്കിൽ 26, ഖതീഫിൽ 10, യാംബു, ത്വാഇഫ്,ദിർഇയ എന്നിവിടങ്ങളിൽ 4 വീതം, ഹുഫൂഫ്, ഉനൈസ, അൽ ഖർജ്, എന്നിവിടങ്ങളിൽ 2 വീതം, ഖമീസ് മുഷൈത്, അഹദ് റഫിദ, ബിഷ, അൽ ബാഹ, റിയാദുൽ ഖബ്രാ, നജ്രാൻ എന്നിവിടങ്ങളിൽ ഓരോരുത്തർ വീതം എന്നിങ്ങനെയാണു പുതുതായി വൈറസ് ബാധിച്ചവരുടെ വിവരങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa