ബഹറൈനിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു.
ബഹ്റൈനിൽ അനധികൃതമായി തങ്ങുന്നവർക്ക് നിയമപരമായി രാജ്യം വിടാനോ ബഹറൈനിൽ തന്നെ തുടരാനോ സൗകര്യമൊരുക്കി പൊതുമാപ്പ് പ്രഖ്യാപിച്ചു.
ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) യാണ് പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. രേഖകൾ ശരിയാക്കി ഇവിടെ തന്നെ ജോലി ചെയ്യുകയോ പിഴ അടക്കാതെ നാട്ടിലേക്ക് തിരിച്ചുപോകുകയോ ചെയ്യാൻ ഇതുവഴി അവസരം ലഭിക്കും.
വർക്ക് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞ ശേഷവും അനധികൃതമായി ബഹറൈനിൽ തങ്ങുന്നവർക്കും വർക്ക് പെർമിറ്റ് റദ്ദാക്കപ്പെട്ടവർക്കും പൊതുമാപ്പ് ഗുണം ചെയ്യും. സ്പോൺസറുടെ അടുത്ത് നിന്ന് മാറി മുങ്ങി നടക്കുന്നവർക്കും നാടണയാനുള്ള സുവർണാവസരമാണ്.
ബഹ്റൈനിൽ 2015 ൽ പ്രഖ്യാപിച്ച പൊതുമാപ്പ് 42019 അനധികൃത തൊഴിലാളികൾ പ്രയോജനപ്പെടുത്തി. ഇവരിൽ 31,894 പേർ രേഖകൾ ശരിയാക്കി ബഹ്റൈനിൽ തന്നെ തുടരാൻ താൽപര്യപ്പെട്ടപ്പോൾ 10,125 പേർ നാട്ടിലേക്ക് തിരിച്ച് പോയി.
ഈ മാസമാദ്യം പ്രാബല്യത്തിൽവന്ന പദ്ധതി ഈ വർഷം അവസാനം വരെ തുടരും. മുൻകാലങ്ങളിൽ പ്രഖ്യാപിച്ച പൊതുമാപ്പിന് തുല്യമായ നടപടിയാണിതെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ അബ്ദുല്ല അൽ അബ്സി അറിയിച്ചു.
വിസിറ്റിംഗ് വിസയിലെത്തി കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവർക്കും യാത്രാ നിരോധനം നേരിടുന്നവർക്കും പൊതുമാപ്പ് അപേക്ഷിക്കാൻ കഴിയില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa